Advertisment

ഡിംസ് 2018 അന്താരാഷ്ട്ര സെമിനാര്‍ കൊച്ചിയില്‍

New Update

publive-image

Advertisment

കൊച്ചി:  കൊച്ചി കപ്പല്‍ശാലയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു. ഷിപ്പ് ടെക്നോളജി വിഭാഗത്തിന്‍റെ അലുമിനി അസ്സോസിയേഷനായ ഡോസ്റ്റാസും കൊച്ചിന്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഡിംസ് 2018ന്‍റെ ഉദ്ഘാടനം ഷിപ്പിങ്ങ് ഡയറക്ടര്‍ ജനറല്‍ മാലിനി വി ശങ്കര്‍ ഐ.എ.എസ് നിര്‍വഹിച്ചു. തീരദേശ കപ്പല്‍ ഗതാഗതവും അനുബന്ധ മേഖകലകളും വികസിപ്പിക്കുക എന്നതാണ് ഡിംസ് 2018ന്‍റെ ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള നാവിക മേഖലയിലെ പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ഡിംസ് 2018 നടക്കുന്നത്. നാവിക വിഭാഗത്തിലെ 17 സാങ്കേതിക വിഷയങ്ങളെ ആസ്പതമാക്കിയാണ് രണ്ട് ദിവസത്തെ സെമിനാര്‍ നടക്കുന്നത്.

publive-image

ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ നേവല്‍ ഷിപ് റിപ്പയറിങ് യാഡിലെ അഡ്മിറല്‍ സൂപ്രണ്ടന്‍റായ റിയര്‍ അഡ്മിറല്‍ എസ്.എന്‍. അലമണ്ടയുടെ സാന്നിധ്യത്തില്‍ കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ മധു എസ് നായര്‍ അധ്യക്ഷത വഹിച്ചു. കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗം, ഇന്ത്യന്‍ നാവിക സേന, യു. കെ യിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് നേവല്‍ ആര്‍കിടെക്റ്റ്സ് എന്നിവരുടെ സഹകരണത്തോടെ നടന്ന സെമിനാറിന്‍റെ പ്ലാറ്റിനം സ്പോണ്‍സറാണ് കൊച്ചി കപ്പല്‍ശാല.

Advertisment