Advertisment

കോവിഡ് പ്രതിരോധം: കെസിഎ 50 ലക്ഷം രൂപ നല്‍കും

New Update

തിരുവനന്തപുരം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും.

Advertisment

ബിസിസിഎ നല്‍കുന്ന 51 കോടി രൂപയിലേക്കാണ് കെസിഎയുടെ സംഭാവനയായി 50 ലക്ഷം രൂപ നല്‍കുക. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും കെസിഎ മുന്‍ പ്രസിഡണ്ടുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ സംസ്ഥാന അസോസിയേഷനുകളുമായി ചേര്‍ന്ന് 51 കോടിയുടെ സംഭാവന ചെയ്യുമെന്ന് ശനിയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

Advertisment