Advertisment

സി.ആര്‍.ഐ പമ്പിന് ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ്

New Update

കൊച്ചി:  പമ്പ് സെറ്റ് നിര്‍മാതാക്കളായ സിആര്‍ഐക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് ലഭിച്ചു. കാര്യക്ഷമമായ ഊര്‍ജ്ജോപയോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സിആര്‍ഐയുടെ ബി.ഇ.ഇ ഫൈവ് സ്റ്റാര്‍ ശ്രേണിയിലുള്ള പമ്പുകളാണ് അഞ്ചാം തവണയും ഈ അവാര്‍ഡിന് സിആര്‍ഐയെ അര്‍ഹമാക്കിയത്.

Advertisment

തുടര്‍ച്ചയായ മൂന്നു വര്‍ഷം ഈ പുരസ്ക്കാരം കമ്പനി നേടി. വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍. കെ സിങില്‍ നിന്നും പുരസ്ക്കാരം സിആര്‍ഐ ഗ്രൂപ്പ് ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ ജി സെല്‍വരാജ് ഏറ്റുവാങ്ങി.

publive-image

പമ്പുകളുടെ ഉപയോഗം വര്‍ധിക്കുന്നതിന് അനുസരിച്ച് ഊര്‍ജ്ജോപയോഗം കുറച്ച് ക്ഷമത വര്‍ധിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടീമിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് അഞ്ചു തവണ ഈ പുരസ്ക്കാരത്തിന് തങ്ങളെ അര്‍ഹരാക്കിയതെതെന്നും സെല്‍വരാജ് പറഞ്ഞു.

സാങ്കേതിക വിദ്യയിലും മുന്നിട്ടു നില്‍ക്കുന്ന സിആര്‍ഐ ഐഒടി (ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്) അടിസ്ഥാനമാക്കിയുള്ള ജലസേചന പമ്പുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണിലുടെയോ ഓട്ടോ പ്രോഗ്രാം വഴിയോ പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനും കഴിയുന്ന സ്മാര്‍ട് പമ്പ് സെറ്റുകളും സിആര്‍ഐ വിപണിയിലെത്തിച്ചിട്ടുണ്ട്.

വ്യവസായങ്ങള്‍ക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കുമടക്കം 2500 എച്ച്പി വരെ ശേഷിയുള്ള വൈവിധ്യമാര്‍ന്ന അത്യാധുനിക പമ്പുകളുടെ വിശാല ശ്രേണി തന്നെ സിആര്‍ഐ വിപണിയിലെത്തിക്കുന്നു.

Advertisment