Advertisment

ദിയോലിയോ ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

author-image
admin
New Update

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഒലീവ് ഓയില്‍ ഉത്പാദകരും ഇന്ത്യ- സ്പാനീഷ് ബഹുരാഷ്ട്ര കമ്പനിയുമായ ദിയോലിയോ ഇന്ത്യയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദിയോലിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു രൂപം നല്‍കും.

Advertisment

ദിയോലിയോയുടെ രണ്ടു പ്രമുഖ ബ്രാന്‍ഡുകളായ ഫിഗാറോ, ബെട്രോളി എന്നിവയുടെ ഉത്പാദനം, വിതരണം, വിപണനം എന്നീ മേഖലകളിലെ പ്രവര്‍ത്തനമാണ് ദിയോലിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൈകാര്യം ചെയ്യുക. ഇന്ത്യയിലെ കേന്ദ്ര വിതരണ സംവിധാനം നവീകരിക്കുകയും പ്രശ്‌നരഹിതമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

'' തങ്ങളുടെ പങ്കാളികളും ദേശീയ വിതരണ ചാനലുകളുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയും അതുവഴി ബിസിനസ് മെച്ചപ്പെടുത്താനും ഉദ്ദേശിക്കുന്നു. തങ്ങളുടെ പാരമ്പര്യ ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി ചാനല്‍ പങ്കാളികളേയും മേഖല ടീമുകളേയും നിയമിക്കുന്നതിനൊപ്പെ ഓണ്‍ലൈന്‍ ബിസിനസ് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

ഉത്പാദനം മുതല്‍ വിതരണവും വിപണനവും വരെ ബിസിനസിന്റെ എല്ലാ വശങ്ങളും സ്വതന്ത്രമായി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.'' ദിയിലിയോ ജനറല്‍ മാനേജര്‍ (ഇന്ത്യ) സൂസന്ന ടോറിബിയോ ബസ്റ്റേലോ പറഞ്ഞു.

വര്‍ജിന്‍, എക്‌സ്ട്രാ വര്‍ജിന്‍, പ്യൂവര്‍ ഒലീവ് എണ്ണ വിഭാഗങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ദിയോലിയോയ്ക്ക് 23 ശതമാനം വിപണി വിഹിതമാണുള്ളത്. 2013 ഓഗസ്റ്റിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ഉപഭോക്താക്കള്‍ക്ക് മുന്തിയ ഉത്പന്നം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി കര്‍ഷകരില്‍നിന്നു അസംസ്‌കൃതവസ്തുക്കള്‍ വാങ്ങി ഉത്പന്നം ഉപഭോക്തക്കളില്‍ എത്തിക്കുന്നതുവരെയുള്ള പ്രക്രിയകള്‍ കമ്പനി പ്രത്യേകം ശ്രദ്ധയോടെ നടപ്പാക്കി വരുന്നു. 2018-ല്‍ ദിയോലിയോ ഒലീവ് ബ്രാന്‍ഡുകള്‍ക്ക് ലോകത്തൊട്ടാകെ 32 അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

Advertisment