ഡെറ്റോള്‍ പുതിയ അലോവേര സോപ്പ് പുറത്തിറക്കി

Wednesday, September 12, 2018

ന്റി സെപ്റ്റിക് സോപ്പ് വിഭാഗത്തിലെ ഡെറ്റോള്‍, ‘ജേംസ് കാ ഫില്‍റ്റര്‍’ ഡെറ്റോള്‍ അലോവേര സോപ്പ് വിപണിലിറക്കി. പുതിയ അലോവേര സോപ്പ് ചര്‍മ്മം സംരക്ഷിക്കുന്നതിനോടൊപ്പം രോഗാണുക്കള്‍ക്ക് എതിരേ 99.9% സംരക്ഷണവും ഉറപ്പുനല്‍കുന്നു.

ഡെറ്റോള്‍ അലോവേര സോപ്പ് എല്ലാത്തരം ചര്‍മ്മത്തിനും അനുയോജ്യമാണ്. 100 ഗ്രാമിന്റെ മള്‍ട്ടി പായ്ക്കിനു 39 രൂപയും 3 എണ്ണം അടങ്ങുന്ന 100 ഗ്രാമിന്റെ മള്‍ട്ടിപായ്ക്കിനു 112 രൂപയുമാണ് വില. ഇന്ത്യയിലെ എല്ലാ പലചരക്കു കടകള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ പ്രമുഖ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലും അലോവേര സോപ്പ് ലഭ്യമാണ്.

വര്‍ദ്ധിച്ചു വരുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കു കാരണം അന്തരീക്ഷ മലിനീകരണവും രോഗാണുക്കളുമാണെന്നു പങ്കജ് ദുഹന്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍, ആര്‍ബി സൗത്ത് ഏഷ്യ ഹെല്‍ത്ത് പറഞ്ഞു. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി കാലങ്ങളായി അലോവേര ഉപയോഗിച്ചു വരുന്നു. പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മിക്കപ്പെട്ട പുതിയ അലോവേര സോപ്പ് അതേ സംരക്ഷണം ഉറപ്പു നല്‍കുന്നുവെന്നും പങ്കജ് ദുഹന്‍ പറഞ്ഞു

×