Advertisment

സോഫ്റ്റ് സൊല്യൂഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഇന്നവേഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കൊച്ചി ആസ്ഥാനമായ അടുത്ത തലമുറ ഐടി കമ്പനികളിലൊന്നായ സോഫ്റ്റ് സൊല്യൂഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഇന്നവേഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചു. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന സമ്മിറ്റ് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പുത്തന്‍ ആശയങ്ങളുള്ളവര്‍ക്ക് അവരവരുടെ മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയെന്ന നിലയ്ക്കാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. 'ലിവ് ലോക്കലി, ലേണ്‍ ഗ്ലോബലി' എന്നതായിരുന്നു സമ്മിറ്റിന്റെ പ്രമേയം.

സമ്മിറ്റിന്റെ ഭാഗമായി 'ഡിസൈന്‍ തിങ്കിങ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല കാനഡയിലെ ബേഷോര്‍ ഹെല്‍ത്ത് കെയറിലെ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്നവേഷന്‍ നാഷണല്‍ ഡയറക്ടര്‍ ഷെല്ലി എല്‍. ബേണറ്റ് നയിച്ചു. സോഫ്റ്റ് സൊല്യൂഷന്‍സ് വികസിപ്പിച്ച സ്‌കൂള്‍ വിസാര്‍ഡ് എന്ന ആപ്പ് ചടങ്ങില്‍ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള അവതരിപ്പിച്ചു.

മുന്‍ ചീഫ് സെക്രട്ടറിയും സോഫ്റ്റ് സൊല്യൂഷന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജിജി തോംസണ്‍, സോഫ്റ്റ് സൊല്യൂഷന്‍സ് എംഡിയും സിഇഒയുമായ ദിലീപ് രാമചന്ദ്രന്‍, ഡയറക്ടര്‍ ഷൈന്‍ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment