Advertisment

സ്‌പൈസസ്‌ ബോര്‍ഡിന്റെ ഏറ്റവും വലിയ സുഗന്ധവ്യഞ്‌ജന കയറ്റുമതിക്കുളള പുരസ്‌കാരം തുടര്‍ച്ചയായ 18-ാം തവണയും ഈസ്റ്റേണിന്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കറിപ്പൊടികളുടെയും സുഗന്ധവ്യഞ്‌ജന മിശ്രണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കുമുള്ള 20142015ലെ സ്‌പൈസസ്‌ ബോര്‍ഡിന്റെ വാര്‍ഷിക പുരസ്‌കാരത്തിന്‌ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വീണ്ടും അര്‍ഹമായി.

Advertisment

കൊച്ചിയില്‍ വെച്ചു നടന്ന ചടങ്ങില്‍ കേന്ദ്ര വ്യവസായ, വാണിജ്യ, വ്യാമയാന വകുപ്പുമന്ത്രി സുരേഷ്‌ പ്രഭു പുരസ്‌കാരം സമ്മാനിച്ചു. ഈസ്റ്റേണ്‍ ഉല്‍പന്നങ്ങള്‍ക്ക്‌ ആഗോളതലത്തിലുള്ള സ്വീകാര്യതയുടെ തെളിവാണിതെന്നും ഇന്ത്യയെ ലോകതലത്തില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ നവാസ്‌ മീരാന്‍ പറഞ്ഞു. എന്‍എബിഎല്‍ അംഗീകരിച്ച ആധുനികവും പരിഷ്‌കൃതവുമായ ലബോറട്ടറിയാണ്‌ ഈസ്‌റ്റേണ്‍ സ്ഥാപിച്ചിട്ടുള്ളത്‌.

publive-image

രാജ്യത്ത്‌ ഇത്തരത്തിലുള്ള ലബോറട്ടറികള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയിലൊന്നാണിതെന്നും സുഗന്ധവ്യഞ്‌ജനരംഗത്ത്‌ ആഗോളതലത്തില്‍ നിലയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ തങ്ങളിതു പ്രവര്‍ത്തിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വ്യത്യസ്‌തമായ രുചിയും മണവും ഉപയോഗിച്ച്‌ ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ ഇത്‌ തുടര്‍ച്ചയായ 18-ാം തവണയാണ്‌ ഈ പുരസ്‌കാരം നേടുന്നതെന്നും ഭക്ഷ്യസാങ്കേതികവിദ്യയുടെയും ഉന്നത ഗുണനിലവാരത്തിന്റെയും മുന്‍നിരയിലെത്തി നില്‍ക്കുന്നതില്‍ തങ്ങള്‍ക്ക്‌ അഭിമാനമുണ്ടെന്നും ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഫിറോസ്‌ മീരാന്‍ പറഞ്ഞു.

ഭക്ഷ്യമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന കര്‍ശന സുരക്ഷാ പരിശോധനകളെ അദ്ദേഹം സ്വാഗതം ചെയ്‌തു. കര്‍ക്കശമായ ഗുണപരിശോധനകളാണ്‌ സ്‌പൈസസ്‌ ബോര്‍ഡിന്റേത്‌. അതിനാല്‍തന്നെ ഈ പുരസ്‌കാരം ഈസ്‌റ്റേണ്‍ ഉല്‍പന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിന്റെ ഉറപ്പുകൂടിയാണ്‌.

എല്ലാ ഘട്ടങ്ങളിലും കര്‍ശനമായ ഗുണനിലവാരം തങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം എല്ലാ മേഖലകളിലും രാജ്യാന്തര ഗുണനിലവാരം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്‌. ഗുണനിലവാരം ഉറപ്പാക്കാനുള്ള തങ്ങളുടെ നിര്‍ബന്ധബുദ്ധിയാണ്‌ ഇത്തരം ബഹുമതികള്‍ തുടര്‍ച്ചയായി ലഭിക്കാനുള്ള കാരണമെന്ന്‌ താന്‍ വിശ്വസിക്കുന്നതായി ഫിറോസ്‌ കൂട്ടിച്ചേര്‍ത്തു.

ആറുുവര്‍ഷം മുന്‍പ്‌, ഈസ്റ്റേണിനെ പുതിയ ചക്രവാളങ്ങളിലെത്തിക്കുന്നതിനായി ആഗോള സുഗന്ധവ്യഞ്‌ജന രാജാക്കന്മാരായ മാക്‌കോര്‍മിക്കുമായി തന്ത്രപരമായ ബന്ധത്തിന്‌ ഈസ്റ്റേണ്‍ കറിപൗഡര്‍ തുടക്കമിട്ടിരുന്നു. 1000 കോടി രൂപയുടെ വിറ്റുവരവുള്ള വൈവിധ്യവല്‍കൃത ഗ്രൂപ്പാണ്‌ ഈസ്റ്റേണ്‍. അതിന്റെ മുന്‍നിരപ്പോരാളിയായി ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ തുടരുകയാണ്‌.

Advertisment