Advertisment

കേള്‍വി പരിമിതര്‍ക്കായി ഇസാഫിന്റെ സാമ്പത്തിക സാക്ഷരതാ പദ്ധതി

New Update

തൃശൂര്‍:  കേള്‍വി പരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ ബാങ്കിങ് പഠന സഹായി പുറത്തിറക്കി.

Advertisment

ചൈല്‍ഡ് ആന്റ് യൂത്ത് ഫിനാന്‍സ് ഇന്റര്‍നാഷണല്‍, ബിഷപ് മൂര്‍ കോളെജ് ഫോര്‍ ഹിയറിങ് ഇംപയേഡ്, നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവരുമായി ചേര്‍ന്നാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പഠന സഹായിയായ സിഡി പുറത്തിറക്കിയത്.

publive-image

ഒല്ലൂര്‍ പടവരാട് ആശാ ഭവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ദി ഡഫ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് സാമ്പത്തിക സാക്ഷരതാ പാഠങ്ങള്‍ ആംഗ്യ ഭാഷയില്‍ വിഡിയോ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സുരക്ഷിത ബാങ്കിങ് ഇടപാടുകളെ കുറിച്ചുള്ള ബോധവല്‍ക്കരണം, ഇന്ത്യയിലെ ബാങ്കിങ് രംഗത്തെ പ്രവണതകള്‍, സാമ്പത്തിക ഉത്തരവാദിത്തം എന്നീ വിഷയങ്ങളാണ് ഈ സിഡിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സിഡി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അജയന്‍ എം.ജി ആശാ ഭവന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസ്മി തരകനു നല്‍കി പ്രകാശനം ചെയ്തു.

സമൂഹത്തില്‍ പലപ്പോഴും തഴയപ്പെടുന്ന വിഭാഗക്കാര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ഉറപ്പു വരുത്താന്‍ ഇസാഫ് പ്രതിജ്ഞാബദ്ധരാണെന്നും ബാങ്കിങ് വിപ്ലവത്തില്‍ ആരും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും അജയന്‍ എം.ജി പറഞ്ഞു.

ഇസാഫിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സ്‌കൂളിനുള്ള സ്‌പോര്‍ട്‌സ് കിറ്റ് ഇസാഫ് ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവല്‍ കൈമാറി. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ അനില്‍കുമാര്‍ കെ കെ ചടങ്ങില്‍ സംസാരിച്ചു.

Advertisment