Advertisment

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൊറട്ടോറിയം ആനുകൂല്യം ലഭ്യമാക്കും

New Update

കൊച്ചി:  കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്നു മാസ മൊറട്ടോറിയം അനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറിയിച്ചു.

Advertisment

publive-image

ഇതുപ്രകാരം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വായ്പാ തിരിച്ചടവുകള്‍ക്ക് കാലാവധി നീട്ടിക്കിട്ടും. മൊറട്ടോറിയം കാലയളവിലെ പലിശ വരും മാസങ്ങളിലേക്ക് പുനഃക്രമീകരിക്കും. മൊറട്ടോറിയം കാലയളവില്‍ യാതൊരു വിധ പിഴകളും ഇടാക്കുന്നതല്ല.

ഈ അനുകൂല്യം ആവശ്യമില്ലാത്ത ഇടപാടുകാർ തൊട്ടടുത്തുള്ള ശാഖയുമായി ബന്ധപ്പെടേണ്ടതാണ്.

Advertisment