Advertisment

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 75-ാ മത് ശാഖ തുറന്നു; മാര്‍ച്ചില്‍ 100 ശാഖകള്‍

author-image
admin
New Update

തൃശ്ശൂര്‍:  തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 75-ാമത് ശാഖ കോട്ടയം ഏറ്റുമാനൂരില്‍ കെ. സുരേഷ് കുറുപ്പ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു.

Advertisment

വരുന്ന മാര്‍ച്ചോടെ ഇന്ത്യയിലുടനീളമായി 100 ശാഖകള്‍ ആരംഭിക്കുവാനാണ് ഇസാഫ് ലക്ഷ്യമിടുന്നത്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം. ഡിയും സി. ഇ. ഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലയിലെ എട്ടാമത്തെ ശാഖയാണിത്.

publive-image

കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കോട്ടയം സോണ്‍ ചെയര്‍മാന്‍ അജയ് ജോര്‍ജ്ജ് വര്‍ഗീസ് എ. ടി. എം. കൗണ്ടറും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു സേഫ് ഡെപ്പോസിറ്റ് ലോക്കറും ഏറ്റുമാനൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് സിബി ചിറയില്‍ കാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.

ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. ഹേമന്ത് കുമാര്‍ സ്കൈപ്പ് സംവിധാനവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എന്‍. പി. തോമസ് മൈക്രോ ബാങ്കിംഗ് ശാഖയും ഉദ്ഘാടനം ചെയ്തു.

ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ജോയ് മണ്ണാമല, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, കൌണ്‍സിലര്‍മാരായ ജോയ് ഊന്നുകല്ലേല്‍, ഉഷ സുരേഷ്, കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഫെഡറെഷന്‍ പ്രസിഡന്‍റ് മാത്തുക്കുട്ടി മാങ്കോട്ടില്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്കുട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ്ജ് തോമസ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ സാബു തോമസ്, ബ്രാന്‍ജ് മാനേജര്‍ റോയ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ച്ചില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖകള്‍ നൂറ് ആകുമെന്ന് എം. ഡിയും സി. ഇ. ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

Advertisment