Advertisment

തൃശ്ശൂരില്‍ ഇസാഫ് ബാങ്കിന് മൂന്ന് ശാഖകള്‍ കൂടി

author-image
admin
New Update

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൂന്ന് ശാഖകള്‍ കൂടി തൃശ്ശൂരില്‍ ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ സാന്നിധ്യമില്ലാത്ത ചെമ്മന്തിട്ട, പിലാക്കാട്, വിരുപ്പാക്ക എന്നീ സ്ഥലങ്ങളിലാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പുതിയ ശാഖകള്‍ തുടങ്ങിയത്. ഇതോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് തൃശ്ശൂര്‍ ജില്ലയില്‍ 14 എണ്ണം ഉള്‍പ്പടെ 72 റീടെയ്ല്‍ ബാങ്കിംഗ് ഔട്ട്‌ലെറ്റുകളുമായതായി ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് അറിയിച്ചു.

Advertisment

publive-image

ചെമ്മന്തിട്ട ബ്രാഞ്ചിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. വരവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബാബു പിലാക്കാട് ബ്രാഞ്ചും അനില്‍ അക്കര എം.എല്‍.എ. വിരുപ്പാക്ക ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് ചടങ്ങുകളില്‍ അദ്ധ്യക്ഷനായിരുന്നു.

ചെമ്മന്തിട്ട ബ്രാഞ്ചിന്റെ എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔര്‍ ലേഡി ചര്‍ച്ച് വികാരി റവ.ഫാ.വിന്‍സെന്റ് കണിമംഗലത്തുകാരന്‍ നിര്‍വ്വഹിച്ചു. പറപ്പുക്കാവ് ഭഗവതിക്ഷേത്രം പ്രസിഡന്റ് എ.കെ.വിനോദ് കാഷ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. പറപ്പുക്കാവ് ഭഗവതി ക്ഷേത്രം സെക്രട്ടറി ശരത് ബാബു, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സികുട്ടിവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, എന്‍.ആര്‍.ഐ. വിഭാഗം മേധാവി ജെയിംസ് മാത്യു, ബ്രാഞ്ച് മാനേജര്‍ ഡെബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പിലാക്കാട് ബ്രാഞ്ചിന്റെ എ.ടി.എം.കൗണ്ടര്‍ വരവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി വിനോദ് കാഷ് കൗണ്ടണ്ടറിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സികുട്ടിവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സാബു തോമസ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. ഗോപകുമാര്‍, എം.എ.മോഹനന്‍, പഞ്ചായത്ത് അംഗം പങ്കജം സ്വാമിനാഥന്‍, ബ്രാഞ്ച് മാനേജര്‍ ജിബിന്‍ വി.എസ്. എന്നിവര്‍ പ്രസംഗിച്ചു.

വിരുപ്പാക്ക ബ്രാഞ്ചില്‍ എം.ടി.എം.കൗണ്ടര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ എം.കെ കാഷ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പുഷ്പലത, നബാര്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ എം.നാരായണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അജിത്കുമാര്‍ മല്ലയ്യ, പ്രസ് ക്ലബ് പ്രസിഡന്റ് ശശികുമാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സാബു തോമസ്, ബ്രാഞ്ച് മാനേജര്‍ എം.എം.ബേബി എന്നിവര്‍ പ്രസംഗിച്ചു.

Advertisment