Advertisment

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് കഴക്കൂട്ടത്ത് ശാഖ

author-image
admin
New Update

കഴക്കൂട്ടം:  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 113-ാമത് ശാഖ കഴക്കൂട്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം ഐ.ബി.എസ്. സ്ഥാപകനും, എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി. കെ. മാത്യൂസ് നിര്‍വഹിച്ചു.

Advertisment

publive-image

ശാഖയുടെ എ. ടി. എം. കൗണ്ടറിന്‍റെ ഉദ്ഘാടനം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭയും, സേഫ് ഡെപ്പോസിറ്റ് ലോക്കറിന്‍റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റ് പ്രസിഡന്‍റ് ബിജു.എസ്.എസും നിര്‍വഹിച്ചു.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭ അധ്യക്ഷനായിരുന്നു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ്, ഐ.ബി.എസ് സ്ഥാപകനും, എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ.മാത്യൂസ്, കേരള വ്യാപാര വ്യവസായി സമിതി പ്രസിഡന്‍റ് ബിജു.എസ്.എസ്, ബ്രാഞ്ച് മാനേജര്‍ സന്തോഷ് കുമാര്‍ എം. എന്നിവര്‍ പ്രസംഗിച്ചു.

Advertisment