ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ പ്രൊജക്ട് സ്വന്തമാക്കി എസ്സല്‍ ഇന്‍ഫ്ര

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, July 4, 2018

ഇന്ത്യയുടെ ആദ്യത്തെ വാര്‍ഷിക അടിസ്ഥാന റെയില്‍വേ പ്രോജക്ടായ ഹൗറ-ചെന്നൈ മെയിന്‍ ലൈന്‍ ബന്ധിപ്പിക്കുന്ന ഈസ്റ്റേണ്‍ ഫ്രൈറ്റ് കോറിഡോര്‍ 17.06 കോടിക്ക് എസ്സല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്വന്തമാക്കി. എസ്സല്‍ ഗ്രൂപ്പ് സ്ഥാപനമായ എസ്സല്‍ ഇന്‍ഫ്ര പ്രൊജക്ട്സാണ് ഈ പ്രൊജക്ട് സ്വന്തമാക്കിയിരിക്കുന്നത്.

പാലങ്ങളുടെ നിര്‍മ്മാണം, റെയില്‍ ഓവര്‍ ബ്രിഡ്ജ്, റെയില്‍ അണ്ടര്‍ ബ്രിഡ്ജ്, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്ഫോം എന്നിവയുടെ നിര്‍മ്മാണം, കുടിവെള്ള വിതരണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയാണ് പ്രൊജക്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജോലി സ്ഥലത്തെ സുരക്ഷ, സിഗ്നലിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍ ജോലികള്‍, വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും ഇതിന്‍റെ ഭാഗമായിരിക്കും.

ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ പ്രോജക്ട് സ്വന്തമാക്കാന്‍ കഴിഞ്ഞത് എസ്സല്‍ ഇന്‍ഫ്ര ചരിത്രത്തിലെ നാഴികകല്ലാണ്. എയര്‍പോര്‍ട്, മെട്രോ, എക്സ്പ്രെസ്സ് ഹൈവേ തുടങ്ങിയ അതിവേഗ ഗതാഗത ശൃംഖലയിലേക്കും ഞങ്ങള്‍ ഉടന്‍ പ്രവേശിക്കും എന്ന് എസ്സല്‍ ഇന്‍ഫ്ര പ്രോജക്ട് ബിസിനസ്സ് ഡവലപ്മെന്‍റ് പ്രസിഡന്‍റ് കമല്‍ മഹേശ്വരി പറഞ്ഞു.

×