Advertisment

ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാര്യരെ നിയമിച്ചു

New Update

ഫെഡറല്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാര്യരെ നിയമിച്ചു. റിസര്‍വ് ബാങ്കിന്‍റെ അനുമതിയോടെയാണ് നിയമനം. 2015 നവംബര്‍ 2 മുതല്‍ ബാങ്കിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ച വരുന്ന ശാലിനി വാര്യര്‍ 2019 മെയ് 1 മുതല്‍ ബാങ്കിന്‍റെ റീട്ടെയില്‍ ബാങ്കിംഗ് ബിസിനസ് മേധാവി സ്ഥാനവും വഹിക്കുന്നുണ്ട്.

Advertisment

publive-image

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയിലെ അംഗമായായ ശാലിനി വാരിയര്‍ 1989 ല്‍ ഒന്നാം റാങ്ക് ജേതാവ് കൂടിയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്‍റെ സര്‍ട്ടിഫൈഡ് അസോസിയേറ്റുമാണ്.

25 വര്‍ഷത്തിലധികം ബാങ്കിംഗ് മേഖലയില്‍ പരിചയ സമ്പത്തുള്ള ശാലിനി വാര്യര്‍ ഇന്ത്യ, ബ്രൂണൈ, ഇന്ത്യോനേഷ്യ, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ പ്രദേശങളില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് വേണ്ടി വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രാഞ്ച് ബാങ്കിംഗ്, പ്രോസസ് മാനേജ്മെന്‍റ്, സര്‍വീസ് ക്വാളിറ്റി, ക്ലയന്‍റ് എക്സ്പീരിയന്‍സ്, പ്രോജക്ട് മാനേജ്മെന്‍റ്, ഓപ്പറേഷന്‍സ്, ടെക്നോളജി, ക്ലയന്‍റ് ഡ്യൂ ഡിലിജനസ്, ആന്‍റി മണി ലോണ്ടറിംഗ് എന്നീ മേഖലകളില്‍ പ്രത്യേക പരിചയവും ഉണ്ട്.

ഓട്ടോമേഷനിലുടെയും ഡിജിറ്റലൈസേഷനിലൂടെയും ഫെഡറല്‍ ബാങ്കിന്‍റെ പ്രവര്‍ത്തന മികവും ഉപഭോക്തൃ സേവനവും വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച് വരികയാണ് ശാലിനി വാര്യര്‍

Advertisment