Advertisment

കേരളത്തില്‍ ചുവടുറപ്പിച്ച് ഫിന്‍കെയര്‍ ആദ്യ ശാഖ പാലാരിവട്ടത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) പ്രവര്‍ത്തനം കേരളത്തിലേക്കും, ആദ്യ ശാഖ പാലാരിവട്ടത്ത് കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഫിന്‍കെയര്‍ സേവനം നല്‍കുന്ന അഞ്ചാമത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറി.

Advertisment

ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഫിന്‍കെയറിന്‍റെ പ്രവര്‍ത്തനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ അനുമതി ലഭിച്ച പത്ത് എസ.്എഫ്.ബികളില്‍ ഒന്നാണ് 2017 ജൂലൈയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിന്‍കെയര്‍.

publive-image

9% വരെ പലിശ നിരക്കിലാണ് ഫിന്‍കെയര്‍ സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗരډാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 9.5% വരെയും പലിശ നല്‍കും. സേവിങ്സ് അക്കൗണ്ട് മുഖേന നിക്ഷേപിക്കുന്നവര്‍ക്ക് 7% വരെയും വാര്‍ഷിക പലിശ നല്‍കും.

വിദേശത്തുനിന്നും രാജ്യത്തേക്ക് വരുന്ന വരുമാനത്തില്‍ സിംഹഭാഗവും കേരളത്തിന്‍റേതാണ്. ഇക്കാര്യം പരിഗണിച്ചാണ് 9% വരെ വാര്‍ഷിക പലിശ നല്‍കി ഫിന്‍കെയര്‍ എന്‍.ആര്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. എന്‍.ആര്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന പലിശനിരക്കാണ് ഫിന്‍കെയര്‍ വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിലെ കസ്റ്റമേഴ്സിനായി 15 നിമിഷത്തിനുള്ളില്‍ തുടങ്ങാവുന്ന ബാങ്ക് അക്കൗണ്ട്, സേവിങ്സ്, ഇന്‍വെസ്റ്റ്മെന്‍റ്, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഫിന്‍കെയര്‍ ആരംഭിച്ചിട്ടൂണ്ടെന്ന് ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ രാജീവ് യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തില്‍ ആകെയുള്ള 33 മില്യണ്‍ ജനങ്ങളില്‍ 30 മില്യണ്‍ ആളുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. മൊബൈല്‍ സാന്ദ്രതയേറിയ കേരളത്തിന് വേണ്ടി, ഒരു 3ഡി പദ്ധതിയാണ് ലക്ഷ്യമിടുന്നത്.(ഡിപ്പോസിറ്റ് റേറ്റ്സ്, ഡോര്‍ സ്റ്റെപ്പ് സര്‍വീസ്, ഡിജിറ്റല്‍ ബാങ്കിങ്). കേരളം പോലൊരു മാര്‍ക്കറ്റിന് അനുയോജ്യമായാണ് ഈ പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് സൗത്ത് സി.ഒ.ഒ സുരേഷ് കൃഷണ മൂര്‍ത്തി, ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് റീട്ടെയില്‍ ബാങ്കിങ്ങ് പ്രൊഡക്ട് ഹെഡ് പോള്‍ ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഫിന്‍കെയറിന്‍റെ റേറ്റിങ് ഐ.സി.ആര്‍.എ അടുത്തിടെ ഉയര്‍ത്തിയിട്ടുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങളുടെ റേറ്റിങ് എ- നിന്നും എ ഗ്രേഡായി ഉയര്‍ന്നു. ഹ്രസ്വകാല റേറ്റിങില്‍ എം.എ ല്‍ നിന്നും എം.എ + ആക്കി ഉയര്‍ത്താനും ഫിന്‍കെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി. ഫിന്‍കെയറിന്‍റെ സ്ഥായിയായ വളര്‍ച്ചയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ബാങ്കിന്‍റെ നികുതി ഒടുക്കിയ ശേഷമുള്ള ലാഭം(പിഎടി) 42 കോടി രൂപയാണ്. 2018 സെപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 2,899 കോടി രൂപയാണ് വായ്പയായി നല്‍കിയിരിക്കുന്നത്. 1455 കോടി രൂപ ഈ കാലയളവില്‍ നിക്ഷേപമായും സ്വീകരിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും 383 ശതമാനം വളര്‍ച്ചയാണ് ഫിന്‍കെയര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment