Advertisment

80.6 കോടി രൂപ അറ്റാദായം നേടി ഫിനോലിക്സ് കേബിൾ

New Update

കൊച്ചി:  ഫിനോലിക്സ് കേബിൾ ലിമിറ്റഡിന് ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 702.4 കോടി രൂപയിലെത്തി. നികുതി ഉള്‍പ്പെടാത്ത ലാഭം 108.6 കോടി രൂപയിലെത്തി.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 80.6 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 75.9 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഒമ്പതുമാസ കാലയളവിലെ മൊത്ത വരുമാനം 2225.9 കോടി രൂപയിലെത്തി. ഒമ്പതുമാസ കാലയളവിലെ അറ്റാദായം 285.3 കോടി രൂപയിലുമെത്തി.

Advertisment