Advertisment

സൗജന്യ ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാമുമായി ഗോദ്‌റെജ് ലോക്ക്‌സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഗാര്‍ഹിക സുരക്ഷ ദിനത്തില്‍, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ലോക്കിങ് സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്‌റെജ് ലോക്ക്‌സ്, സൗജന്യ ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാമുകള്‍ അവതിരിപ്പിച്ചു.

Advertisment

പൗരന്‍മാര്‍ക്ക് അവരുടെ വീടുകളുടെ സുരക്ഷ അളക്കാന്‍ ഇതുവഴി കഴിയും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കാക്കാനും ഗാര്‍ഹിക സുരക്ഷയിലെ ഏതെങ്കിലും പഴുതുകള്‍ പരിഹരിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും ഇത് പൗരന്‍മാരെ സഹായിക്കും.

publive-image

പൊതുജനങ്ങളെ വീടുകളുടെ സുരക്ഷയെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിന് ഗോദ്‌റെജ് ലോക്കുകള്‍ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പൊതു അവബോധ ക്യാമ്പയിനായ ഹര്‍ ഗര്‍ സുരക്ഷിതിന്റെ ഒന്നാം വാര്‍ഷിക ‘ഭാഗമായാണ് ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാമുകള്‍.

ഗാര്‍ഹിക സുരക്ഷ ഇന്ത്യയില്‍ ഒരു പ്രധാന പ്രശ്‌നമായി തുടരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പ്രകാരം 2017ല്‍ വീടുകളുടെ പരിസരങ്ങളില്‍ നിന്നായി മോഷണം, കവര്‍ച്ച, ‘ഭവനഭേദനം, കൂട്ടകവര്‍ച്ച തുടങ്ങിയ സംഭവങ്ങളില്‍ 2,44,119 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

2016നെ അപേക്ഷിച്ച് 2017ല്‍ ഗാര്‍ഹിക സുരക്ഷാ സംഭവങ്ങളില്‍ 10.53 ശതമാനം വര്‍ധനവ് ആശങ്കാജനകമാണ്. ഗോദ്‌റെജ് ലോക്‌സിന്റെ ഹര്‍ ഗര്‍ സൂരക്ഷിത് റിപ്പോര്‍ട്ട് അനുസരിച്ച് 64 ശതമാനം ഇന്ത്യക്കാര്‍ ഇത്തരം ‘ഭീഷണികള്‍ കൈകാര്യം ചെയ്യാന്‍ സജ്ജരുമല്ല.

ഇതേ തുടര്‍ന്നാണ് ഗാര്‍ഹിക സുരക്ഷയില്‍ അവബോധം സൃഷ്ടിക്കാന്‍ ഗോദ്‌റെജ് ലോക്ക്‌സ് ഹോം സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.

ക്യാമ്പയിന് വേണ്ടി ഏജന്റ്ഓഫ്‌സേഫ്റ്റി എന്ന തീമില്‍ പുതുതായി ആരംഭിച്ച ഹര്‍ഗര്‍സുരക്ഷിത്.കോം വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആളുകള്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും സൗജന്യം സേവനം നേടാം.

ഓരോ മൂന്ന് മിനിറ്റിലും ഒരു ഭവന ഭേദനം, കവര്‍ച്ച, മോഷണം, എന്നിവ ഇന്ത്യയില്‍ നടക്കുന്നു. ഇത് ഗുരുതരവും ആശങ്കപ്പെടുത്തുന്നതും എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട വിഷയവുമാണ്, ഹര്‍ ഗര്‍ സുരക്ഷിതിനെ കുറിച്ചും പുതിയ പ്രഖ്യാപനത്തെക്കുറിച്ചും ഗോദ്‌റെജ് ലോക്‌സിന്റെ എക്‌സിക്യൂട്ടീവ് വിപി & ബിസിനസ് ഹെഡ് ശ്യാം മോത്വാനി പറഞ്ഞു.

ഹര്‍ ഗര്‍ സുരക്ഷിത് ക്യാമ്പയിന് വേണ്ടി 44 കോടി രൂപയാണ് ഞങ്ങള്‍ ഇതുവരെ നിക്ഷേപിച്ചത്. ഇനിയും നിക്ഷേപം തുടരും, ശ്യാം മോത്വാനി കൂട്ടിച്ചേര്‍ത്തു.

വൈസ് മീഡിയ ഇന്ത്യയുമായി സഹകരിച്ച് ഗോദ്‌റെജ് ലോക്‌സ് ഒരു ഡോക്യുമെന്ററിയും പുറത്തിറക്കിയിട്ടുണ്ട്്. മുന്‍ മോഷ്ടാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മോഷണത്തിന് ഇരയായവര്‍, ക്രിമിനോളജിസ്റ്റുകള്‍ എന്നിവരുടെ അഭിമുഖങ്ങള്‍ക്കൊപ്പം, ഒരാള്‍ക്ക് അവരുടെ വീട് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള 360 ഡിഗ്രി കാഴ്ചപ്പാടാണ് ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നത്.

Advertisment