Advertisment

മുതിര്‍ന്ന പൗരന്‍മാരുടെ ദിനത്തോടനുബന്ധിച്ച് സുരക്ഷാ ചര്‍ച്ച സംഘടിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മുതിര്‍ന്ന പൗരന്‍മാരുടെ ആഗോള ദിനത്തോടനുബന്ധിച്ച് ഗോദ്‌റെജ് ലോക്ക്‌സ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സുരക്ഷാ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്‍മാരുടെ വീടുകളുടെ സുരക്ഷിതത്വം സംബന്ധിച്ചാണ് രാജ്യത്തുടനീളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. വീടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള അവബോധം വര്‍ധിപ്പിക്കുക, അതിനായി ലഭ്യമായിട്ടുള്ള സംവിധാനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

Advertisment

ഏറ്റവും സുരക്ഷിതമായ ഇടമാണ് വീട് എന്ന ധാരണയുള്ളപ്പോഴും 64 ശതമാനത്തോളം ഇന്ത്യക്കാരും മോഷണം, കവര്‍ച്ച തുടങ്ങിയ സുരക്ഷാ ഭീഷണികള്‍ക്കെതിരെ മുന്‍കരുതലുകളെടുത്തിട്ടില്ല എന്നാണ് ഇതു സംബന്ധിച്ച 2018 ലെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള പല വീടുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ കഴിയുന്നത് മിക്കവാറും ഒറ്റയ്ക്കായിരിക്കും. അല്ലെങ്കില്‍ വീട്ടു ജോലിക്കാരുടേയും മറ്റും സംരക്ഷണത്തിലാവും.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2017-ലെ കണക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള 21,410 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതില്‍ 1024 എണ്ണം മോഷണങ്ങള്‍ മാത്രമായിരുന്നു.

വീടിന്റെ ചുമരുകള്‍ക്കുള്ളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കു സുരക്ഷാ ഭീഷണിയുണ്ടെന്നാണിതു കാണിക്കുന്നത്. ഇവയെല്ലാം കണക്കിലെടുത്തു കൊണ്ടാണ് എല്ലാ വീടുകള്‍ക്കും സുരക്ഷ നല്‍കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായുള്ള പ്രചാരണ പരിപാടിക്ക് ഗോദ്‌റെജ് ലോക്ക്‌സ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള സുരക്ഷാ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്.

Advertisment