ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണ വില വര്‍ധിക്കുന്നു. ആഗോള, ആഭ്യന്തര വിപണികളില്‍ ഡിമാന്‍ഡ് കൂടിയതിനെതുടര്‍ന്നാണ് വില വര്‍ധന.
കേരളത്തില്‍ സ്വര്‍ണം പവന് 22,400 രൂപയാണ് വില. ഗ്രാമിന് 2,800 രൂപയും. ജനുവരി 29ന് 22,520 രൂപയും 25ന് 22,640 രൂപയുമായിരുന്നു പവന്റെ വില.
ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ പത്ത് ഗ്രാം തങ്കത്തിന്റെ വിലയില്‍ 160 രൂപ കൂടി 31,400 രൂപയായി. ഡല്‍ഹിയില്‍ 99.9 ശതമാനം പരിശുദ്ധിയുള്ള പത്തുഗ്രാം തങ്കത്തിന്റെ വില 31,400 രൂപയാണ്. 99.5 ശതമാനം പരിശുദ്ധിയുള്ളതിനാകട്ടെ 31,250 രൂപയുമാണ്. അതേസമയം എട്ട് ഗ്രാം സ്വര്‍ണവില 24,800 രൂപയില്‍ തുടരുകയാണ്.