Advertisment

'മഹാ ലോണ്‍ ധമാക്ക' യുമായി ഐസിഐസിഐ ബാങ്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഐസിഐസിഐ ബാങ്ക്, അര്‍ധനഗര, ഗ്രാമീണ മേഖലകള്‍, വന്‍ കമ്പനികളുടെ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ തത്സമയം വായ്പ അനുവദിക്കുന്ന 'മഹാ ലോണ്‍ ധമാക്ക' പ്രഖ്യാപിച്ചു. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ഉള്‍പ്പെടെ പ്രത്യേക ഉത്പാദനകമ്പനികളുമായി ചേര്‍ന്ന് ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും അപ്പോള്‍ തന്നെ വായ്പ അനുവദിക്കും.

Advertisment

publive-image

ഓരോ ക്യാമ്പും രണ്ടു ദിവസത്തേക്കാണ്. വായ്പ ആവശ്യമുള്ള വ്യക്തികള്‍ക്ക് ആവശ്യമായ രേഖകളുമായി ക്യമ്പിലെത്തി വായ്പയുമായി മടങ്ങാവുന്ന വിധത്തിലാണ് മഹാ ലോണ്‍ ധമാക്ക രൂപപ്പെടുത്തിയിട്ടുള്ളത്.

2020 മാര്‍ച്ചോടെ രാജ്യത്തൊട്ടാകെ രണ്ടായിരത്തിലധികം 'മഹാ ലോണ്‍' ക്യാമ്പ് നടത്താനാണ് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യത്തെ 'മഹാ ലോണ്‍ ധമാക്ക'യ്ക്ക് ഗുജറാത്തിലെ ബാണാസ്‌കന്ത ജില്ലയിലെ ദീസായില്‍ തുടക്കമിട്ടു.

ഇരുചക്രവാഹനങ്ങള്‍, ഫോര്‍ വീലര്‍, ട്രക്ക്, കാര്‍ഷികോപകരണങ്ങള്‍, ട്രാക്ടര്‍, വ്യക്തിഗത ലോണ്‍, സ്വര്‍ണപ്പണയം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വായ്പകള്‍ മഹാ ലോണ്‍ ധമാക്കിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇവയ്‌ക്കെല്ലാം പ്രത്യേക പാക്കേജും ലഭിക്കും. ക്യാമ്പിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക്, അവരവരുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടുള്ള വായ്പ ലഭ്യമാകും. വലിയ കമ്പനികളുടെ പരിസരങ്ങളില്‍ ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ അപ്പോള്‍തന്നെ അനുവദിച്ചു നല്‍കും.

രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് ഏറ്റവും വേഗം വായ്പ ലഭ്യമാക്കുകയാണ് മഹാ ലോണ്‍ ധമാക്കകൊണ്ട് ലക്ഷ്യമിടുന്നതെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.

കമ്പനി പരിസരങ്ങളിലേയും ഗ്രാമങ്ങളിലേയും ക്യാമ്പുകളുടെ പരിസരത്ത് വാഹന കമ്പനികളുടെ മികച്ച ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. ടൈംസ് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ അംഗത്വം വഴി മൂന്നു മാസത്തേക്കു സൗജന്യമായി ലഭിക്കും.

ഇരുചക്രവാഹനങ്ങള്‍, ട്രക്ക്, ഉപകരണങ്ങള്‍ എന്നിവയ്ക്ക് ലളിതമായ പ്രതിമാസ ഗഡു, പൂജ്യം പ്രോസസിംഗ് ഫീ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇരുചക്രവാഹനങ്ങളുടെ വിലയുടെ മുഴുവന്‍ തുകയും ട്രക്കുകള്‍ക്ക് 95 ശതമാനം വരെയും ഉപകരണങ്ങള്‍ക്ക് വിലയുടെ 85 ശതമാനം വരെയും വായ്പ ലഭിക്കും.

ഓട്ടോ വായ്പയുടെ പ്രോസസിംഗ് ഫീസ് 999 രൂപയും വ്യക്തിഗത വായ്പയുടേത് 1499 രൂപയും ടാക്ടര്‍ വായ്പയുടേത് 2000 രൂപയുമായി കുറച്ചിട്ടുണ്ട്. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഉള്‍പ്പെടെ വിവിധ ഉത്പാദകരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക സൗജന്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടൊപ്പം സോണി ലിവ്, ഗാന ഡോട് കോം എന്നിവയുടെ ഒരു വര്‍ഷത്തെ വരി സൗജന്യമായി ലഭിക്കും.

രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വര്‍ണപ്പണയ വായ്പയ്ക്ക് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കും. ലീഗല്‍ വെരിഫിക്കേഷന്‍ ചാര്‍ജ് ഇല്ല. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ചുവര്‍ഷത്തേക്ക് ഓവര്‍ ഡ്രാഫ്റ്റ് ലഭിക്കും.

Advertisment