Advertisment

ഇസാഫ് ബാങ്കിന് ഡല്‍ഹിയിലെ ലജ്പത് നഗറിൽ പുതിയ ശാഖ

New Update

ന്യൂഡല്‍ഹി:  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലജ്പത് നഗറില്‍ ഡല്‍ഹിയിലെ നാലാമത് ശാഖ ആരംഭിച്ചു. ഡല്‍ഹിയില്‍ കരോള്‍ ബാംഗ്, പശ്ചിംവിഹാര്‍, രോഹിണി എന്നിവിടങ്ങളിലും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ശാഖയുടെ ഉദ്ഘാടനം ഓം പ്രകാശ് ശര്‍മ്മ എം.എല്‍.എ. നിര്‍വഹിച്ചു. ഇസാഫ് ഡയറക്ടര്‍ ജോര്‍ജ് തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

Advertisment

publive-image

എ .ടി .എം കൗണ്ടറിന്‍റെ ഉദ്ഘാടനം ദീനബന്ധു ചോട്ടു റാം യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ രാജേന്ദ്രകുമാര്‍ അനായത് നിവഹിച്ചു. ക്യാഷ് കൗണ്ടറിന്‍റെയും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്‍റെയും ഉദ്ഘാടനം ഡി എം സി ഏരിയ കൗണ്‍സിലര്‍ സുനില്‍ ദേവ്, മുന്‍ എം ല്‍ എ തേജ്പാല്‍ സിംഗ് എന്നിവര്‍ യഥാക്രമം നിര്‍വഹിച്ചു.

മുന്‍ പോസ്റ്റ് മാസ്റ്റർ ജനറലും ഇന്ത്യ പോസ്റ്റ് അംഗവുമായ ജോണ്‍ സാമുവല്‍ ഐ.പി.എസ്, രവീന്ദ്ര സയിനി, മഹീന്ദ്ര ദിക്ഷിത്, ക്ലസ്റ്റര്‍ ഹെഡ് വിരേന്ദ്ര തന്‍വര്‍, ബ്രാഞ്ച് മാനേജര്‍ വിനോദ് മിശ്ര എന്നിവര്‍ സംസാരിച്ചു.

Advertisment