Advertisment

കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ കൂടി തുറന്നു

New Update

ചണ്ഡിഗഡില്‍ എക്സ്ക്ലൂസീവ് വിവാഹാഭരണ ഷോറൂമും ബംഗളുരുവില്‍ ബുട്ടീക് മാള്‍ ഔട്ട് ലെറ്റുമാണ് പുതിയതായി ആരംഭിച്ചത്

Advertisment

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ കല്യാണിന്‍റെ ആദ്യത്തെ ബുട്ടീക് ഔട്ട് ലെറ്റാണ് ബംഗളുരുവിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയില്‍ തുറന്നത്.

publive-image

ഇതിനു പുറമെ വിവാഹ ആഭരണങ്ങള്‍ക്കായുള്ള ആദ്യത്തെ എക്സ്ക്ല്യൂസീവ് ഷോറൂം ചണ്ഡിഗഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ പഞ്ചാബിലെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍ വാമിക്വ ഗാബിയാണ് ചണ്ഡിഗഡിലെ ഷോറൂം ഉദ്ഘാടനം ചെയ്തത്.

ബംഗളുരു, ചണ്ഡിഗഡ് എന്നിങ്ങനെ രണ്ട് പ്രധാന വിപണികളില്‍ കല്യാണിന്‍റെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന് പുതിയ ഷോറൂമുകള്‍ സഹായകമാകും. പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചതോടെ കല്യാണിന് ആഗോളതലത്തില്‍ ആകെ 144 ഷോറൂമുകളാണുള്ളത്.

പ്രധാന വിപണികളില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സാന്നിദ്ധ്യം ഉറപ്പാക്കുക എന്ന ബ്രാന്‍ഡിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമാണിത്. പുതിയ വിപണികളിലെ സാന്നിദ്ധ്യം ഉറപ്പാക്കിയതിനുശേഷം നിലവിലുള്ള മെട്രോ വിപണികളില്‍ വളര്‍ച്ച ത്വരിതപ്പെടുത്താനാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നത്.

ബംഗളുരുവിലെയും ചണ്ഡിഗഡിലേയും പുതിയ ഷോറൂമുകളില്‍ വൈവിധ്യമാര്‍ന്ന ആഭരണശേഖരത്തില്‍നിന്ന് തെരഞ്ഞെടുത്ത സവിശേഷമായ ആഭരണ ഡിസൈനുകളാവും ലഭ്യമാക്കുകയെന്ന് കല്യാണ്‍ ജൂവലേഴ്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചതോടെ പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി ഉപയോക്താക്കള്‍ക്ക് പൂര്‍ണമായും പുതിയ രീതിയില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.

publive-image

ബംഗളുരു ഷോറൂമിന്‍റെ ശ്രദ്ധ യുവാക്കളായ അര്‍ബന്‍ ഉപയോക്താക്കളിലാണെങ്കില്‍ ചണ്ഡിഗഡിലെ ഷോറൂം എല്ലാത്തരം വിവാഹാഭരണങ്ങള്‍ക്കുമായുള്ള വണ്‍-സ്റ്റോപ്പ് സൊല്യൂഷനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഡയമണ്ടുകള്‍ക്ക് 20 ശതമാനം വരെ ഇളവും സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും ലഭിക്കും. കല്യാണില്‍ പണിക്കൂലി ഗ്രാമിന് 199 രൂപ മുതലാണ് ആരംഭിക്കുന്നത്.

സ്വര്‍ണാഭരണങ്ങള്‍ക്ക് കല്യാണിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം സ്വന്തമാക്കാന്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതാണ് ഈ പ്രത്യേക ഉദ്യമം.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. കൂടാതെ ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യം ഉറപ്പുനല്കുന്നു.

ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ കല്യാണിന്‍റെ ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

Advertisment