Advertisment

50 % ഫ്ലാറ്റ് ഡിസ്കൌണ്ടുമായ് കല്യാണ്‍ സില്‍ക്സിന്‍റെ 5 ദിവസം നീണ്ടുനില്‍ക്കുന്ന ഫാഷന്‍ സെയില്‍ 

author-image
admin
New Update

കേരളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്രാന്‍ഡ് സെയിലിന് കല്യാണ്‍ സില്‍ക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകള്‍ വേദിയാകുന്നു.  ഫെബ്രുവരി 9 മുതല്‍ 13 വരെ നീണ്ടുനില്‍ക്കുന്ന ഈ ഫാഷന്‍ സെയിലില്‍ 300 ലേറെ പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഫ്ലാറ്റ് 50% വിലക്കുറവിലാണ് വിറ്റഴിക്കുന്നത്.

Advertisment

അലന്‍സോളി, ലൂയി ഫിലിപ്പ്, ലിവൈസ്, പെപെ ജീന്‍സ്, സ്കള്ളേഴ്സ്, പാര്‍ക്ക് അവന്യൂ, ലീ, കളര്‍ പ്ലസ്, വില്‍സ് ലൈഫ്സ്റ്റൈല്‍, റാങ്ക്ളര്‍, ഇന്ത്യന്‍ ടെറൈന്‍, ഇന്‍ഡിഗോ നേഷന്‍, പീറ്റര്‍ ഇംഗ്ലണ്ട്, ക്ലാസിക് പോളോ തുടങ്ങി ഇന്ത്യയിലെ റീട്ടെയില്‍ വസ്ത്രമേഖലയിലെ വമ്പന്‍ ബ്രാന്‍ഡുകളെല്ലാം അവരുടെ ഏറ്റവും പുതിയ കളക്ഷനുകളുമായി കല്യാണ്‍ സില്‍ക്സിന്റെ 5 ഡേ ഫാഷന്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്.

publive-image

"കല്യാണ്‍ സില്‍ക്സിന്റെ മാത്രമായ് പ്രമുഖ ബ്രാന്‍ഡുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അതേപടി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിലൂടെയാണ് ഇത്രയും വലിയ ഡിസ്കൌണ്ടുകള്‍ നല്‍കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നത്" - കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു.

അഭൂതപൂര്‍വ്വമായ ഈ വിലക്കുറവിന്റെ ഉത്സവം ബ്രാന്‍ഡുകള്‍ക്ക് മാത്രമായി കല്യാണ്‍ സില്‍ക്സ് പരിമിതപ്പെടുത്തിയിട്ടില്ല. സാരി, റെഡിമെയ്ഡ് ചുരിദാര്‍, റെഡി ടു സ്റ്റിച്ച് ചുരിദാര്‍, കിഡ്സ്‌ വെയര്‍ എന്നിവയിലെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍ 50% വരെ വിലക്കുറവിലാണ് കല്യാണ്‍ സില്‍ക്സ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.

ഫാഷന്‍ സെയിലിന്റെ ഭാഗമായ് മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ്‌ വെയര്‍ എന്നിവയിലെ സമ്മര്‍ സ്പെഷ്യല്‍ കളക്ഷന്‍സ് കല്യാണ്‍ സില്‍ക്സ് പരിചയപ്പെടുത്തുന്നുണ്ട്. മെന്‍സ് വെയറിലും ലേഡീസ് വെയറിലും ഫോര്‍മല്‍സ്, ക്യാഷ്വല്‍സ്, പാര്‍ട്ടിവെയര്‍, വെസ്റ്റേണ്‍ വെയര്‍, എത്നിക് വെയര്‍ എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികള്‍ ഇതിനകം തന്നെ കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ ഇടംനേടി കഴിഞ്ഞു.

കിഡ്സ്‌ വെയറിലുമുണ്ട് ആകര്‍ഷകമായ പുതുപുത്തന്‍ കളക്ഷനുകള്‍. ഫ്രോക്സ്, സ്യൂട്ട്സ്, കേപ്രീസ്, ഡംങ്ക്രീസ്, പിന്‍അഫോര്‍ഡ്, ഓര്‍ഗാനിക് വെയര്‍ എന്നിവയിലാണ് പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുവാനായ് കല്യാണ്‍ സില്‍ക്സ് ഒരുങ്ങുന്നത്.

"ഗുണമേന്മയിലും ഡിസൈനിലും അന്താരാഷ്‌ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന കല്യാണ്‍ സില്‍ക്സിന്റെ സ്വന്തം ഡിസൈനര്‍ സലൂണുകളില്‍ നിന്നുള്ള ശ്രേണികളും ഞങ്ങള്‍ ഈ സെയിലിലൂടെ അവതരിപ്പിക്കുന്നുണ്ട്. പുതുമകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ഇന്ത്യയിലെ വന്‍കിട ബ്രാന്‍ഡുകല്‍ ഇത്രയും വിലക്കുറവില്‍ നല്‍കുവാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്" - പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.

5 ദിവസം നീണ്ടുനില്‍ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫാഷന്‍ സെയിലിന് ഫെബ്രുവരി 13 ന് പരിസമാപ്തിയാകും.

Advertisment