കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു

Saturday, May 12, 2018

കൊച്ചി:  പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ കെഎഫ്‌സി കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു. രാജ്യത്തെ പ്രമുഖ ഭക്ഷ്യ-പാനീയ സ്ഥാപനമായ ലൈറ്റ് ബൈറ്റ് ഫുഡ്‌സുമായി (എല്‍ബിഎഫ്) പങ്കാളിത്തത്തിലാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്.

കോഴിക്കോടും കണ്ണൂരിനും പുറമേ ഇന്‍ഡോര്‍, ഭുവനേശ്വര്‍, പൂനെ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് ഈ വര്‍ഷാന്ത്യത്തോടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക.

നിരന്തര യാത്രക്കാരായ ഉപഭോക്താക്കളുടെ അടുത്തേക്ക് ലോകത്തിലെ ഏറ്റവും പ്രിയമേറിയ കെഎഫ്‌സി ചിക്കന്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ബിഎഫുമായി സഹകരിച്ച് വിമാനത്താവളങ്ങളില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതെന്ന് കെഎഫ്‌സി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ മേനോന്‍ പറഞ്ഞു.

മുംബൈ വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ എല്‍ബിഎഫ് നിലവില്‍ രണ്ട് കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ നടത്തുന്നുണ്ട്. മുംബൈയിലെ വിജയകരമായ പങ്കാളിത്തത്തിന്റെ വെളിച്ചത്തില്‍ മറ്റ് സ്ഥലങ്ങളിലേക്കും അത് വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എല്‍ബിഎഫ് ഡയറക്ടര്‍ രോഹിത് അഗര്‍വാള്‍ പറഞ്ഞു.

×