Advertisment

മൈക്രോസോഫ്‌റ്റിന്റെ അമേരിക്കന്‍ പങ്കാളി വലോറം കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

author-image
admin
New Update

കൊച്ചി:  മൈക്രോസോഫ്‌റ്റിന്റെ അമേരിക്കന്‍ പങ്കാളിയായ ഡിജിറ്റല്‍-ക്ലൗഡ്‌ സൊല്യൂഷന്‍സ്‌ കമ്പനിയായ വലോറം, കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വലോറമിന്റെ ഇന്ത്യയിലെ ഒരേയൊരു സെന്റര്‍ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്‌ഘാടനം ചെയ്‌്‌്‌തു.

Advertisment

മനുഷ്യ വിഭവങ്ങളുടെ ശരിയായ സംഘാടനമാണ്‌ ഏതൊരു കമ്പനിയുടെയും വിജയമെന്ന്‌ അദ്ദേഹം പറഞ്ഞു. വിജയ പരാജയങ്ങള്‍ കണക്കാക്കാതെ ഏതൊരു പരീക്ഷണത്തെയും നൂറ്‌ ശതമാനം പ്രതിബദ്ധതയോടെ നേരിടുകയെന്നത്‌ കേരളീയരുടെ പ്രത്യേകതയാണെന്നും അത്‌ മുതലാക്കാന്‍ വലോറമിന്‌ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മാനേജ്‌മെന്റ്‌ തലത്തില്‍ ഈയിടെയുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന്‌ സ്‌മാര്‍ട്‌സിറ്റി വമ്പിച്ച വികസനത്തിന്‌ സാക്ഷ്യം വഹിക്കുകയാണെന്നും ശിവശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

publive-image

അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ ബിസിനസ്‌ വ്യാപനത്തിന്‌ ആദ്യ പരിഗണന കേരളത്തിന്‌ പ്രത്യേകിച്ച്‌ കൊച്ചിക്ക്‌ നല്‍കാന്‍ തുടങ്ങിയതായി സ്‌മാര്‍ട്‌സിറ്റി സിഇഒ മനോജ്‌ നായര്‍ പറഞ്ഞു. മികച്ച അടിസ്ഥാനസൗകര്യങ്ങളുടെയും പ്രതിബദ്ധതയും കഴിവുമുള്ള മനുഷ്യ വിഭവങ്ങളുടെയും ലഭ്യതയാണ്‌ ഇതിന്‌ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. വലോറം ഇന്ത്യയിലെ തങ്ങളുടെ ആദ്യ കേന്ദ്രം സ്‌മാര്‍ട്‌സിറ്റിയില്‍ ആരംഭിച്ചത്‌ ഏറെ പ്രോത്സാഹനജനകമാണെന്നും മനോജ്‌ നായര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌മാര്‍ട്ട്‌ സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തില്‍ 28,000 ച.അടി സ്ഥലമാണ്‌ കമ്പനി ഏറ്റെടുത്തിരിക്കുന്നത്‌. ഈ ഓഫീസില്‍ ഒരു സമയം 280-ഓളം പേര്‍ക്ക്‌ ജോലി ചെയ്യുവാനുള്ള സൗകര്യമുണ്ട്‌. വിപണിയുടെ സമ്മര്‍ദ്ദം നേരിടാനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമാണ്‌ ലോക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സ്‌മാര്‍ട്ട്‌ സിറ്റിയില്‍ ഓഫീസ്‌ തുറക്കാന്‍ തീരുമാനിച്ചതെന്ന്‌ വലോറം ഇന്ത്യന്‍ ഓപ്പറേഷന്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ കുര്യന്‍ ജോര്‍ജ്‌ പറഞ്ഞു.

ഈ പുതിയ ഓഫിസ്‌, കമ്പനിയെ നിരവധി ഫോര്‍ച്ച്യൂണ്‍ 500 കമ്പനികള്‍ക്കൊപ്പം സ്‌മാര്‍ട്ട്‌ സിറ്റിയുടെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തങ്ങളുടെ ക്ലയന്റുകള്‍ക്ക്‌ ക്ലൗഡ്‌ ടെക്‌നോളജി സൊല്യൂഷന്‍ ലഭ്യമാക്കാനായി സ്‌മാര്‍ട്‌സിറ്റി ഓഫീസില്‍ പ്രദേശത്തെ ഏറ്റവും മികച്ച പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി അടുത്ത മൂന്ന്‌ വര്‍ഷത്തേക്ക്‌ വമ്പിച്ച വികസന പദ്ധതികളാണ്‌ കമ്പനിക്കുള്ളതെന്നും കുര്യന്‍ ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

വലോറം പ്രസിഡന്റ്‌ ജസ്റ്റിന്‍ ജാക്‌സണ്‍, ഗ്ലോബല്‍ ഓപ്പറേഷന്‍സ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ബാംബി ജോര്‍ജ്‌, ഗ്ലോബല്‍ ഡെലിവറി വൈസ്‌ പ്രസിഡന്റ്‌ ജോബി ജോയ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

യുഎസ്‌ ആസ്ഥാനമായ പ്രമുഖ ഇന്ററാക്ടിവ്‌ എക്‌സ്‌പീരിയന്‍സ്‌ കമ്പനി ഐഡന്റിറ്റിമൈനും അതിന്റെ ഇന്ത്യന്‍ സഹസ്ഥാപനത്തെയും 2016 മേയില്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു യുഎസിലെ കന്‍സാസ്‌ ആസ്ഥാനമായ വലോറമിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുവരവ്‌.

Advertisment