Advertisment

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ എം ഡി സി 150 കോടി നല്‍കി

New Update

കൊച്ചി:  കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുമേഖലാ കമ്പനിയായ എന്‍ എം ഡി സി 150 കോടി രൂപ നല്‍കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതുമേഖലാ സ്ഥാപനം നല്‍കുന്ന ഏറ്റവും വലിയ ധനസഹായമാണിത്.

എന്‍ എം ഡി സി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി കമ്പനി ആസ്ഥാനത്തും, പ്ലാന്റുകളിലും ഓഫീസുകളിലും ഇതിനോടകം വിവിധ പ്രതിരോധ നടപടികള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

Advertisment