Advertisment

എല്ലാ ലെറ്റര്‍ ഓഫ് ക്രെഡിറ്റുകളും ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങുകളും അംഗീകരിച്ചു പണം നല്‍കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തീരുമാനിച്ചു

author-image
admin
New Update

കൊച്ചി:  പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയിട്ടുള്ള ഈ വര്‍ഷം മാര്‍ച്ച് 31 നും അതിനു മുന്‍പും കാലാവധിയെത്തുന്ന എല്ലാ ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്റിങുകളും വിദേശ ലെറ്റര്‍ ഓഫ് ക്രെഡിറ്റുകളും അംഗീകരിച്ച് പണം നല്‍കാന്‍ ബാങ്കിന്റെ ബുധനാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

Advertisment

അടുത്തിടെ ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴു ബാങ്കുകളുമായുള്ള 6500 കോടി രൂപയുടെ ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്റിങുകള്‍ പരിഹരിക്കുന്നതിലേക്കാവും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ ഈ തീരുമാനം വഴി തുറക്കുക. ഇതിനു തുടര്‍ച്ചയായുള്ള ലെറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്റിങുകളും വിദേശ ലെറ്റര്‍ ഓഫ് ക്രെഡിറ്റുകളും അവ കാലാവധി എത്തുന്ന സമയത്ത് ബാങ്ക് അംഗീകരിക്കും.

ബാങ്കിനുണ്ടാകുന്ന ഏത് അടിയന്തര ബാധ്യതയും നേരിടാനാകുന്ന ശക്തമായ ബാലന്‍സ് ഷീറ്റാണു തങ്ങള്‍ക്കുള്ളതെന്ന് തട്ടിപ്പു കണ്ടെത്തുകയും അധികൃതര്‍ക്കു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തപ്പോള്‍ മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു. നിര്‍ഭാഗ്യകരമായ തട്ടിപ്പുകള്‍ ഉണ്ടാകുന്നത് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ തകര്‍ക്കില്ലെന്ന ഉറപ്പു കൂടിയാണ് ഈ നടപടികള്‍ നല്‍കുന്നത്.

ഉത്തമ ബോധ്യമുള്ള എല്ലാ ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്റിങുകളും മാനിക്കുവാനുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നതെന്ന് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സുനില്‍ മേത്ത പറഞ്ഞു.

ബാങ്ക് തങ്ങളുടെ ചുമതലകളെ ഗൗരവമായി കാണുന്നു എന്നും അതു നിയമ വിധേയ മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും ഉള്ള ശക്തമായ സന്ദേശമാണ് ബോര്‍ഡിന്റെ ഈ തീരുമാനം നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിങ് സംവിധാനത്തിനു മൊത്തത്തില്‍ ആത്മവിശ്വാസവും സ്ഥിരതയും നല്‍കുന്നതാണ് ഈ തീരുമാനമെന്നും ബുദ്ധിമുട്ടേറിയ വേളയില്‍ തങ്ങള്‍ക്കു പിന്തുണ നല്‍കിയ എല്ലാ അബ്ദ്യുദയകാംക്ഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കില്‍ സ്വിഫ്റ്റ് ഓപ്പറേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലെ പുരോഗതിയും ബോര്‍ഡ് വിലയിരുത്തി. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പ്രവൃത്തി ദിനമായ ഏപ്രില്‍ മൂന്നു മുതല്‍ സി.ബി.എസുമായി സ്വിഫ്റ്റ് സംയോജിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തന ക്ഷമമാകും. എല്ലാ ബാങ്കുകള്‍ക്കുമായി റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന അവസാന ദിനമായ ഏപ്രില്‍ 30 ന് മുന്‍പായി ഇതിന്റെ പൂര്‍ണ സംയോജനം സാധ്യമാക്കുകയും ചെയ്യും.

ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനം ഫിനാക്കിള്‍ പത്തിലേക്ക് പുതുക്കിയതിനാലാണ് റെക്കോര്‍ഡ് സമയത്തില്‍ ഇതു സാധ്യമായത്. ഏഴായിരത്തോളം പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖകളില്‍ ജനുവരി 26 നാണ് ഇതു പൂര്‍ത്തിയാക്കിയത്.

സാങ്കേതികമായും പ്രവര്‍ത്തനപരമായും വളരെ ഉന്നത നിലയിലുള്ള ഫിനാക്കിള്‍ പത്ത് ബാങ്കിനുള്ളിലെ വിവിധ സംവിധാനങ്ങളെ തടസ്സമില്ലാതെ ഏതോപിപ്പിക്കും. ഫിനാക്കിള്‍ പത്തിലേക്കുള്ള മെച്ചപ്പെടുത്തലും സ്വിഫ്റ്റുമായുള്ള സംയോജനവും ഭാവിയില്‍ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കുറക്കുകയും പ്രവര്‍ത്തനങ്ങളില്‍ മികച്ച നിയന്ത്രണം സാധ്യമാക്കുകയും ചെയ്യും.

ബാങ്കിന്റെ എഴുപതിനായിരം വരുന്ന എല്ലാ ജീവനക്കാരുടേയും അഭിമാനം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അവരെ ഉത്തേജിപ്പിക്കാനുള്ള എല്ലാ നടപടികളും ബാങ്ക് കൈക്കൊണ്ടു വരികയാണ്. ആവശ്യമുള്ള വേളയില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കിനു ഭയമില്ല. അതേ സമയം ഉപഭോക്തൃ സേവനത്തിനും മികവിനുമായി ശക്തമായ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാനും ബാങ്കിനു പ്രതിബദ്ധതയുണ്ട്.

Advertisment