Advertisment

പവര്‍ ഗ്രിഡിന്‍റെ ലാഭം 8000 കോടി കടന്നു

author-image
admin
New Update

കൊച്ചി: ഭാരത സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈദ്യുത പ്രസാരണ കമ്പനിയായ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 8239 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ആകെ വരുമാനത്തില്‍ 16 ശതമാനവും അറ്റാദാത്തില്‍ 10% ശതമാനവും വളര്‍ച്ചയാണ് കമ്പനി നേടിയിരിയ്ക്കുന്നത്.

publive-image

2017-18 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 5 ശതമാനം വളര്‍ച്ചയില്‍ കമ്പനിയ്ക്ക് 2,005 കോടി രൂപയുടെ ലാഭം കൈവരിയ്ക്കാനായി. 2017-18 കാലഘട്ടത്തില്‍ പവര്‍ ഗ്രിഡ് നിരവധി പ്രധാനപ്പെട്ട അന്തര്‍-ഗതാഗത സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കി. ആദ്യമായാണ് കമ്പനിയുടെ വരുമാനം 30000 കോടിയും അറ്റാദായം 8000 കോടിയും കടക്കുന്നത്

Advertisment