Advertisment

നാടും വീടും വിട്ട് മറുനാട്ടില്‍ കഠിനാധ്വാനം ചെയ്യുന്നു, സമ്പാദിക്കുന്നു; പക്ഷേ അതിന്‍റെ ഫലം അനുഭവിക്കാന്‍ പ്രവാസിയ്ക്ക് കഴിയാതെ പോകുന്നു. എന്തുകൊണ്ട് ? പരിഹാരം !

New Update

publive-image

Advertisment

മലയാളികൾ പൊതുവെ കഠിനാധ്വാനികൾ ആണെങ്കിലും, അതിന്റെ യഥാർത്ഥ ഫലം അനുഭവിക്കാൻ മലയാളിക്ക് സധിക്കുന്നുണ്ടോ? തികച്ചും ആഴമായി ചിന്തിക്കേണ്ട ഒരു വസ്തുതയാണ് ഇത്.

ജീവിത ലക്ഷ്യങ്ങൾ സാക്ഷത്കരിക്കാൻ കഷ്ടപ്പെടുമ്പോൾ, ലക്‌ഷ്യം സാക്ഷത്കരിക്കാൻ എത്രമാത്രം സാമ്പത്തിക കെട്ടുറപ്പ് വേണമെന്ന് മുൻകൂട്ടി അറിയാതെ ജീവിക്കുന്നവർ ആണ് പിന്നീട് കടക്കെണിയിൽ കുടുങ്ങി ജീവിതം വഴിമുട്ടുന്നത്.

ഓരോരുത്തരുടെയും ജീവിതകാലത്തു അനേക ലക്ഷ്യങ്ങൾ സാഷാത്കരിച്ചെ മതിയാകൂ. ചിലർ ലക്‌ഷ്യം എത്തിക്കഴിയുമ്പോൾ മാത്രം അതിനു വേണ്ട സാമ്പത്തികം അന്വേഷിക്കുകയും മറ്റുചിലർ കുറെ ഒക്കെ നേരത്തെ തന്നെ കരുതിവയ്ക്കുകയും ചെയ്യുന്നു.

publive-image

ഉദാഹരത്തിനു നിങ്ങളുടെ മകന്റെ ഉന്നത വിദ്യാഭ്യാസം 10 വര്ഷം കഴിഞ്ഞാണെന്നു ഇരിക്കട്ടെ. ഇന്നത്തെ നിലയിൽ 10 ലക്ഷം രൂപ ആകുമെങ്കിൽ അന്ന് അത് 20 ലക്ഷം രൂപ ആകാം. പണപ്പെരുപ്പം തന്നെ കാരണം. എല്ലാ വ്യക്തികൾക്കും ഇന്നത്തെ ചിലവുകളെക്കുറിച്ചു നല്ല വ്യക്തത ഉണ്ട്. എന്നാൽ പലർക്കും ഭാവിയിലേതു വെറും ഊഹം മാത്രമായി ആണ് മുമ്പോട്ടുപോകുന്നത്.

ഈ സാഹചര്യത്തിൽ നിങ്ങൾ എത്ര തുക മാസാമാസം നീക്കി വെക്കേണ്ടി വരും? ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ സത്യം? ഇത് വെറും ഒരു ഉദാഹരണം മാത്രമാണ്. ഇതുപോലെ നിങ്ങളുടെ മകളുടെ കല്യാണം, നിങ്ങളുടെ സ്വന്തം ഭവനം, നിങ്ങളുടെ ആഗ്രഹത്തിൽ ഉള്ള വാഹനം, നിങ്ങളുടെ റിട്ടയർമെൻറ്, അങ്ങനെ പലതരം ലക്ഷ്യങ്ങൾ ഈ ജീവിതത്തിൽ നേടേണ്ടതുണ്ട്. ആലോചിക്കുമ്പോൾ തികച്ചും പേടിപ്പെടുത്തുന്ന ഒരു സത്യമല്ലേ?

publive-image

ഇപ്പോഴുള്ള വരുമാനത്തിൽ നിന്ന് ദൈനംദിന ചിലവുകൾക്കും ലോൺ അടവുകൾക്കും ഉള്ള തുക മാറ്റി വച്ചതിനു ശേഷമുള്ള തുക കൊണ്ടുവേണം നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ എല്ലാം നേടാൻ. പലപ്പോഴും സാധാരണയിൽ കവിഞ്ഞ ചിലവുകളും വലിയ ലോൺ അടവുകളും കാരണം സമ്പാദ്യ ശേഷി കുറയുന്നു.

ഒരു ഫിനാൻഷ്യൽ പ്ലാനിലൂടെ ഇവയ്ക്കു പരിഹാരം കണ്ടെത്തി സമ്പാദ്യ ശേഷി കൂട്ടുകയും ഓരോ ജീവിത ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയും നിക്ഷേപമാർഗങ്ങളും ക്രമീകരിക്കാൻ കഴിയും. ഇതിനു പുറമേ ജീവിതത്തിലുണ്ടാകുവാൻ സാധ്യതയുള്ള റിസ്കുകൾ തരണം ചെയ്യാനുള്ള മാർഗനിർദേശങ്ങളും ഒരു ഫിനാൻഷ്യൽ പ്ലാനിലുണ്ടാവും.

ഇത്തരത്തിലുള്ള ഫിനാൻഷ്യൽ പ്ലാനിങ് സാധരണയായി വിദേശബാങ്കുകളുടെ പ്രൈവറ്റ് ബാങ്കിങ് ഡിവിഷനിലൂടെയോ, വെല്ത് മാനേജ്‌മന്റ് ഡിവിഷനിലൂടെയോ എഛ് എൻ ഐ കസ്റ്റമേഴ്സിനു മാത്രം ലഭിച്ചു വരുന്ന സർവീസ് ആയിരുന്നു. പക്ഷെ ഇപ്പോൾ കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന PrognoAdvisor.com ഓൺലൈൻ വഴി ഈ സർവീസ് എല്ലാവർക്കും ലഭ്യമാക്കുന്നു.

publive-image

കേരളത്തിൽ നിന്നുള്ള ആദ്യ സെബി രേജിസ്റെർഡ് ഇൻവെസ്റ്മെന്റ് അഡ്വൈസർ കമ്പനി ആയ PrognoAdvisor.com അതിനു നിങ്ങൾക്കുള്ള യഥാർത്ഥ മാർഗദർശി ആണ്. ഒരു ഡോക്ടറിന്റെ സേവനം രോഗ നിര്ണയത്തിനും പിന്നീടുള്ള ചികിത്സക്കും നേടുന്നതുപോലെ നിങ്ങളുടെ സാമ്പത്തിക ഉപദേശത്തതിന് PrognoAdvisor.com എന്നും ഒരു വഴികാട്ടിയാണ്.

സ്വയം തിരിച്ചറിഞ്ഞു ജീവിതം ചിട്ടപ്പെടുത്തുമ്പോൾ ലക്ഷ്യങ്ങൾ വളരെവേഗം നേടിയെടുക്കാൻ സാധിക്കും. നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഒരിക്കലും തിരികെ ലഭിക്കില്ല എന്നത് എല്ലാവര്ക്കും ഒരുപോലെ ബാധകം ആണ്.

ഈ ഈദ് മലയാളികളുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഒരു നാഴികക്കല്ലായി മാറട്ടെ . എല്ലാ മലയാളികൾക്കും PrognoAdvisor.com ന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ !

 

Advertisment