Advertisment

ടെക്‌നോളജി ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌ മെമ്പറായി സാബു എം. ജേക്കബ്‌ നിയമിതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കിറ്റക്‌സ്‌ ഗാര്‍മെന്റ്‌സ്‌ മാനേജിങ്ങ്‌ ഡയറക്ടറായ സാബു എം ജേക്കബിനെ ടെക്‌നോളജി ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌ മെമ്പറായി തിരഞ്ഞെടുത്തു. 3 വര്‍ഷത്തേക്കാണ്‌ ബോര്‍ഡ്‌ മെമ്പറായി തിരഞ്ഞെടുത്തിരിക്കുന്നത്‌.

Advertisment

publive-image

കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി വിഭാഗത്തിന്‌ കീഴിലുള്ള ടെക്‌നോളജി ഡവലപ്‌മെന്റ്‌ ബോര്‍ഡില്‍ കേരളത്തില്‍ നിന്നുമുള്ള ഏക അംഗമാണ്‌ സാബു എം ജേക്കബ്‌. സങ്കേതിക, വ്യാവസായിക മേഖലകളില്‍ കഴിവ്‌ തെളിയച്ച 4 സ്വകാര്യ അംഗങ്ങള്‍ ഉള്‍പ്പടെ 11 അംഗങ്ങളാണ്‌ ബോര്‍ഡില്‍ ഉള്ളത്‌.

സാബു എം ജേക്കബിന്റെ അധീനതയിലുള്ള കിറ്റെക്‌സ്‌ ഗാര്‍മെന്റ്‌സ്‌, ട്വന്റി20 കിഴക്കമ്പലം മികവുറ്റ പ്രവര്‍ത്തങ്ങള്‍ കാഴ്‌ച വച്ച്‌ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചവയാണ്‌.

Advertisment