Advertisment

ദ ഗുഡ് ടേസ്റ്റ് സിരീസ് : ഷെഫ് പ്രശാന്ത് കുമാര്‍, ബല്പ്രീത് സിങ്ങ് എന്നിവര്‍ വിജയികല്‍

New Update

കൊച്ചി:  ലോകമെമ്പാടുമുള്ള ഹയാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സിന്റെ വാര്‍ഷിക പാചക മത്സരം- ദ ഗുഡ് ടേസ്റ്റ് സിരീസില്‍ ഷെഫുമാരായ പ്രശാന്ത് കുമാര്‍, ബല്‍പ്രീത് സിങ്ങ് എന്നിവര്‍ ഇന്ത്യ എഡിഷന്‍ വിജയികളായി. ഇന്ത്യയിലെ 24 ഓളം ഹയാത്ത് ഹോട്ടലുകളില്‍ നിന്നുള്ള ഷെഫുമാരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.

Advertisment

publive-image

വിജയികളായവര്‍ നവംബറില്‍ അബുദാബി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ഇഎഎംഇ/ എസ്ഡബ്ല്യുഎ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. ഇതില്‍ നിന്ന് വിജയിക്കുന്ന രണ്ടുപേര്‍ക്ക് 2019ല്‍ ഏഷ്യാ പസഫിക്കില്‍ നടക്കുന്ന ഗ്ലോബല്‍ ഫൈനലില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.

നോര്‍ത്ത് ആഫ്രിക്കയില്‍ 2014ല്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ച ദ ഗുഡ് ടേസ്റ്റ് സിരീസ,് ഏഷ്യ പസഫിക്, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ഇന്ത്യ എന്നിവിടങ്ങളിലെ ഹയാത്ത് േേഹാട്ടലുകളിലെ ഷെഷുകളെ ഉള്‍പ്പെടുത്തി 2017ലാണ് ആഗോളതതലത്തില്‍ നടപ്പിലാക്കി തുടങ്ങിയത്.

publive-image

ഹയാത്തിലെ പാചകവിദഗ്ധരെ തിരിച്ചറിയാനും, പ്രോത്സാഹിപ്പിക്കാനും, അവരുടെ അറിവുകള്‍ പരസ്പരം കൈമാറാനുമുള്ള മികച്ച വേദിയാണ് ദ ഗുഡ് ടേസ്റ്റ് സിരീസ് എന്ന് ഹയാത്ത് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടസ് ഇന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് സുന്‍ജെ ശര്‍മ്മ പറഞ്ഞു.

ഷെഫുമാരുടെ ക്രിയാത്മകതയും സമര്‍പ്പണവും കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇഎഎംഇ/ എസ്ഡബ്ല്യുഎ ഫൈനലില്‍ ഷെഫുമാരായ പ്രശാന്ത് കുമാര്‍, ബല്‍പ്രീത് സിങ്ങ് എന്നിവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാണാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment