Advertisment

ടോയ്സ് "ആര്‍"അസ് സ്റ്റോറുമായി ടേബിള്‍സ് കേരളത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ലുലു ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെ റിട്ടെയില്‍ പങ്കാളിയായ ടേബിള്‍സ് കളിപ്പാട്ട രംഗത്തെ ഗ്ലോബല്‍ ബ്രാന്‍ഡായ ടോയ്സ്"ആര്‍"അസ് ബ്രാന്‍ഡ് സ്റ്റോറുമായി കേരളത്തിലും.

Advertisment

ടോയ്സ് 'ആര്‍' അസിന്‍റെ കേരളത്തിലെ ആദ്യ സ്റ്റോര്‍ ഉദ്ഘാടന ചടങ്ങില്‍ ലുലു ഇന്‍റര്‍ നാഷണല്‍ ചെയര്‍മാന്‍ എം എ യൂസഫ് അലി, ടേബിള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു. തൃപ്രയാറിലേതുള്‍പ്പെടെ നാല് ടോയ്സ് څആര്‍"അസ് സ്റ്റോറുകളാണ് ടേബിള്‍സിന് ഇന്ത്യയിലുള്ളത്. ബംഗളുരുവിലെ രണ്ട് സ്റ്റോറുകളും മംഗളുരുവിലെ ഒരു സ്റ്റോറുമാണ് മറ്റുള്ളവ.

publive-image

2021-ാടെ 65 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ അദീബ് അഹമ്മദ് പറഞ്ഞു. ബംഗളുരുവിലും മംഗളുരുവിലും പ്രവര്‍ത്തിക്കുന്ന സ്റ്റോറുകള്‍ക്ക് മുതിര്‍ന്നവരില്‍ നിന്നും കുട്ടികളില്‍ നിന്നും ഒരുപോലെ സ്വീകാര്യത ലഭിക്കുന്നു. പ്രമുഖ നഗരങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മാണ ബ്രാന്‍ഡുകളിലൊന്നായ ടോയ്സ് "ആര്‍"അസ് മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്വേണ്ടിയുള്ള കളിപ്പാട്ടങ്ങളാണ് വിപണിയിലെത്തിക്കുന്നത്.

കളിപ്പാവകള്‍, പുസ്തകങ്ങള്‍, റോള്‍ പ്ലേ കിറ്റുകള്‍, റിമോട്ട് നിയന്ത്രിത കാറുകള്‍, ബ്ലാസ്റ്റേഴ്സ്, മൃദുവസ്ത്രങ്ങള്‍, കളി ബൈക്കുകള്‍, റൈഡുകള്‍ തുടങ്ങി ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് ഇണങ്ങുംവിധം കളിപ്പാട്ടങ്ങളുടെ വലിയ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനൊപ്പം പഠന സഹായികളായ കളിപ്പാട്ടങ്ങളും കലാ മാതൃകകളും പുസ്തകങ്ങളും ഗെയിമുകളും പസ്സിലുകളുമുണ്ട്. കായിക രംഗത്ത് താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ബാസ്കറ്റ് ബോള്‍, ബോക്സിങ് കിറ്റ്, ഫുട്ബോള്‍ തുടങ്ങിയവയുമുണ്ട്.

Advertisment