Advertisment

വാണിജ്യ വായ്പാ വളര്‍ച്ചയില്‍ ഇടിവ് ആസ്തി നിലവാരത്തില്‍ മെച്ചപ്പെടല്‍

New Update

കൊച്ചി:  ഏതാനും വര്‍ഷങ്ങളായി സ്ഥിരമായി ഉയര്‍ന്നു വന്നിരുന്ന വാണിജ്യ വായ്പാ രംഗത്തെ് കഴിഞ്ഞ ത്രൈമാസങ്ങളില്‍ ദൃശ്യമായ ഇടിവു തുടരുന്നതായി ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment

2019 സെപ്റ്റംബറിലെ ആകെ വാണിജ്യ വായ്പകള്‍ 65 ലക്ഷം കോടി രൂപയുടേതാണെന്നും ചെറുകിട മേഖലയ്ക്കായുള്ള വായ്പകളെ കുറിച്ചുള്ള ഈ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതേ സമയം നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ നില മെച്ചപ്പെട്ടിട്ടുണ്ട് 2018 സെപ്റ്റംബറില്‍ 17 ശതമാനമായിരുന്ന ഇത് 2019 സെപ്റ്റംബറില്‍ 16.8 ശതമാനമായി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

2019 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ വാണിജ്യ മേഖലയ്ക്കായുളള വായ്പയിലെ വാര്‍ഷിക വളര്‍ച്ച 8.1 ശതമാനമാണ്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ 14.8 ശതമാനം വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയത്.

ഓരോ മേഖലയിലേയും വിവിധ ഘടകങ്ങളുടെ സംഭാവനകള്‍ പരിശോധിച്ച് അവസരങ്ങളും നഷ്ട സാധ്യതകളും കണ്ടെത്തി വായ്പാ ദായകരെ സഹായിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ സതീഷ് പിള്ള പറഞ്ഞു.

Advertisment