Advertisment

യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ആസ്തി 4181 കോടി രൂപയിലെത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എല്ലാ മേഖലകളിലുമുള്ള ഓഹരികളുടെ 'ആന്തരിക മൂല്യ'ത്തില്‍ ഊന്നല്‍ നല്‍കുന്ന യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിലെ യൂണിറ്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം 2019 ഓഗസ്റ്റ് 31-ന് 4.87 ലക്ഷം കവിഞ്ഞു. ഫണ്ടിന്റെ ആസ്തിയുടെ വലുപ്പം 4181 കോടി രൂപയിലെത്തി.

Advertisment

നിക്ഷേപശേഖരത്തില്‍ മുന്‍തൂക്കം ലാര്‍ജ് കാപ് ഓഹരികള്‍ക്കാണെങ്കിലും ആന്തരിക മൂല്യവും വപിണി മൂല്യവും തമ്മിലുള്ള അന്തരത്തിലെ അവസരങ്ങള്‍ മിഡ്, സ്‌മോള്‍ കാപ് വിഭാഗത്തില്‍ ഫണ്ട് വിജയകരമായി ഉപയോഗിച്ചുപോരുന്നു. നിക്ഷേപശേഖരത്തില്‍ 74 ശതമാനത്തോളം ലാര്‍ജ് കാപ് ഓഹരികളിലും ശേഷിച്ചത് മിഡ്, സ്‌മോള്‍ കാപ് ഓഹരികളിലുമാണ്. ഉയര്‍ന്ന ആന്തരിക മൂല്യവും കാഷ് ഫ്‌ളോയുമുള്ള ഓഹരികളാണ് ഫണ്ട് തെരഞ്ഞെടുക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാര്‍തി എയര്‍ടെല്‍, സിപ്ല തുടങ്ങിയവയാണ് നിക്ഷേപ ശേഖരത്തിലെ മുന്‍നിര ഓഹരികള്‍. മൊത്തം ആസ്തിയുടെ 50 ശതമാനത്തോളം വരം ഇവയിലെ നിക്ഷേപങ്ങള്‍.

ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് അവരുടെ 'കാതല്‍' ഇക്വിറ്റി നിക്ഷേപശേഖരത്തിലേക്കും തെരഞ്ഞെടുക്കാവുന്ന മൂല്യമുള്ള ഫണ്ടാണിത്. സാധാരണ ഇക്വിറ്റി ഫണ്ടിനേക്കാള്‍ മെച്ചപ്പെട്ട നേട്ടം പ്രതീക്ഷിക്കുന്നവരും എന്നാല്‍ മിതമായ റിസ്‌ക് എടുക്കാന്‍ സാധിക്കുന്നവര്‍ക്കും യോജിച്ച ഫണ്ടാണിത്.

Advertisment