Advertisment

999/* രൂപയ്‌ക്ക്‌ എന്‍ട്രിലെവല്‍ 4ജി സ്‌മാര്‍ട്ട്‌ഫോണുമായി വോഡഫോണ്‍ ഫ്‌ളിപ്‌കാര്‍ട്ട്‌ സഹകരണം

New Update

കൊച്ചി:  രാജ്യത്തെ മുന്‍നിര ടെലികോം സേവനം ദാതാക്കളായ വോഡഫോണും ഏറ്റവും വലിയ ഇ-കൊമേഴ്‌സ്‌ സ്ഥാപനമായ ഫ്‌ളിപ്‌കാര്‍ട്ടും ചേര്‍ന്ന്‌ കുറഞ്ഞ നിരക്കില്‍ 4ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നു.

Advertisment

എന്‍ട്രി ലെവല്‍ 4ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ 999 രൂപയ്‌ക്കാണ്‌ ലഭ്യമാക്കുക. മൈ ഫസ്റ്റ്‌ 4ജിസ്‌മാര്‍ട്ട്‌ഫോണ്‍ എന്ന പ്രചാരണത്തിന്റെ  ഭാഗമായാണു ഫ്‌ളിപ്‌കാര്‍ട്ട്‌ ഫോണുകള്‍ വില്‍ക്കുക. ഇതില്‍ തിരഞ്ഞെടുത്ത എന്‍ട്രി ലെവല്‍ 4ജി ഫോണുകള്‍ക്ക്‌ വോഡഫോണ്‍ ക്യാഷ്‌ ബാക്ക്‌ ഓഫര്‍ നല്‍കുന്നുണ്ട്‌.

publive-image

വോഡഫോണിന്റെ നിലവിലുള്ളതും പുതിയതുമായ പ്രീപെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ ഫ്‌ളിപ്‌കാര്‍ട്ടില്‍നിന്നും എന്‍ട്രി ലെവല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ ഓഫര്‍ ലഭിക്കും. ഉപഭോക്താക്കള്‍ പ്രതിമാസം 150 രൂപയ്‌ക്ക്‌ തുടര്‍ച്ചയായി 36 മാസം റീചാര്‍ജ്‌ ചെയ്‌താലാണ്‌ ക്യാഷ്‌ ബാക്ക്‌ ഓഫര്‍ ലഭിക്കുക (ഒരു മാസം കുറഞ്ഞത്‌ ആകെ 150 രൂപയുടെ പല വിഭാഗത്തിലുളള റീചാര്‍ജുകള്‍ ആകാം).

18 മാസങ്ങള്‍ തുടര്‍ച്ചയായി റീച്ചാര്‍ജ്‌ ചെയ്‌താല്‍ 900 രൂപയും, പിന്നീട്‌ ഉള്ള 18 മാസം റീചാര്‍ജ്‌ ചെയ്‌താല്‍ 1,100 രൂപയും ക്യാഷ്‌ ബാക്ക്‌ ആയി ലഭിക്കും, അങ്ങനെ മൊത്തം 2000 രൂപയുടെ ക്യാഷ്‌ ബാക്ക്‌ ലഭിക്കും. ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്ക്‌ നിക്ഷേപിക്കും, ഈ തുക ഉപഭോക്തളുടെ സൗകര്യമനുസരിച്ച്‌ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക്‌ ഉപയോഗിക്കുകയോ, അല്ലെങ്കില്‍ പിന്‍വലിക്കുകയോ ചെയ്യാം.

തങ്ങളുടെ പുതിയ പ്രീപെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ ഈ സേവനം ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ വോഡഫോണ്‍ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്ടര്‍ അവ്‌നീഷ്‌ ഘോസ്‌ല പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധം കുറഞ്ഞ നിരക്കില്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ  ഭാഗമായാണ്‌ ഈ പദ്ധതിയെന്നും, സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ താല്‌പര്യം ഉണ്ടായിട്ടും അതു വാങ്ങാന്‍ ശേഷി ഇല്ലാത്ത ആളുകള്‍ക്കുള്ള ഏറ്റവും വലിയ നേട്ടമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

4ജി ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക്‌ അതിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ വോഡഫോണ്‍ സൂപ്പര്‍ നെറ്റ്‌ 4ജി ആസ്വദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   മികച്ച സെലക്ഷനും വലിയ ഓഫറുകളുമായി ഉപഭോക്താക്കള്‍ക്ക്‌ മികച്ച അനുഭവം നല്‍കുന്നതിനാണ്‌ ഫ്‌ളിപ്‌കാര്‍ട്ട്‌ ശ്രദ്ധിക്കുന്നതെന്നും, രാജ്യത്തെ എല്ലാ ആളുകള്‍ക്കും താങ്ങാവുന്ന വിലയില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതാണ്‌ ഈ സഹകരണമെന്നും സീനിയര്‍ ഡിറക്‌ടര്‍ - സ്‌മാര്‍ട്ട്‌ഫോണ്‍സ്‌ അറ്റ്‌ ഫ്‌ളിപ്‌കാര്‍ട്ട്‌ അയ്യപ്പന്‍ രാജഗോപാല്‍ പറഞ്ഞു.

Advertisment