Advertisment

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ഫ്യുച്ചര്‍ ജോബ്‌സ്‌ പദ്ധതിക്ക്‌ വോഡഫോണ്‍ തുടക്കം കുറിച്ചു

author-image
admin
New Update

കൊച്ചി: തൊഴില്‍ സംബന്ധിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ സമ്പദ്‌ വ്യവസ്ഥ സംബന്ധിച്ച പരിശീലന സാമഗ്രികളും ലഭ്യമാക്കുന്ന വിപ്ലവകരമായ ആഗോള പരിപാടിക്ക്‌ വോഡഫോണ്‍ തുടക്കം കുറിച്ചു. 'വാട്ട്‌ വില്‍ യു ബി' എന്ന പേരിലുള്ള ഈ പദ്ധതി വഴി 2022 ഓടെ ഇന്ത്യയില്‍ അഞ്ചു ദശലക്ഷം പേര്‍ക്കും 18 രാജ്യങ്ങളിലായി പത്തു ദശലക്ഷം പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നത്‌.

Advertisment

ഡിജിറ്റല്‍ കഴിവുകളും ജോലിക്കായുള്ള നീക്കങ്ങളും അവതരിപ്പിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഒരു നീക്കമാണിത്‌. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്ക്‌ തൊഴില്‍ സംബന്ധിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ബന്ധപ്പെട്ട പരിശീലനങ്ങള്‍, ആഗോള വ്യാപകമായി ഡിജിറ്റല്‍ സമ്പദ്‌ വ്യവസ്ഥയിലെ തൊഴില്‍ അന്വേഷണത്തിനായുള്ള തിരച്ചില്‍ എന്നിവയെല്ലാം സാധ്യമാക്കുന്ന ഫ്യുച്ചര്‍ ജോബ്‌സ്‌ ഫൈന്‍ഡര്‍ എന്ന പുതിയ ഓണ്‍ലൈന്‍ സംവിധാനവും വോഡഫോണ്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.

publive-image

ഓരോ വ്യക്തിയുടേയും കഴിവുകളും താല്‍പ്പര്യങ്ങളും കണ്ടെത്താനുള്ള പരീക്ഷകളാണ്‌ ഫ്യൂച്ചര്‍ ജോബ്‌സ്‌ ഫൈന്ററിലെ ആദ്യ പടി. ഇതിനു തുടര്‍ച്ചയായി ഡിജിറ്റല്‍ സമ്പദ്‌ വ്യവസ്ഥയില്‍ ആ വ്യക്തിക്ക്‌ ഏറ്റവും യോജിച്ച തൊഴില്‍ മേഖല ഏതെന്നു കണ്ടെത്തും.

ഇതിന്റെ അടുത്ത പടിയായി വ്യക്തികള്‍ തെരഞ്ഞെടുത്ത പ്രദേശത്ത്‌ അവര്‍ക്കായുള്ള പ്രത്യേകമായ തൊഴില്‍ അവസരങ്ങള്‍ നിര്‍ദ്ദേശിക്കും. ഉപയോക്താക്കള്‍ക്ക്‌ അവര്‍ക്കാവശ്യമുള്ള ഡിജിറ്റല്‍ കഴിവുകള്‍ നേടാനുള്ള ഓണ്‍ലൈന്‍ പരിശീലനവും തേടാനാവും.

നിരവധി കോഴ്‌സുകളാണ്‌ ഇവിടെ സൗജന്യമായി ലഭിക്കുക. പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉപയോക്താക്കള്‍ക്ക്‌ അവരുടെ കഴിവുകളും താല്‍പ്പര്യങ്ങളും സംബന്ധിച്ച ചുരുക്കത്തിലുള്ള ഉള്ളടക്കം ലഭിക്കും. അത്‌ ജോലിക്കായുള്ള അപേക്ഷയിലോ ബയോഡാറ്റയിലോ ഉപയോഗിക്കുകയും ചെയ്യാം.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഇന്ത്യയുടെ മാനേജിങ്‌ ഡയറക്ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായ സുനില്‍ സൂദ്‌ പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി ഡിജിറ്റല്‍ മേഖലയിലെ കഴിവുകളും പുതിയ പഠനങ്ങളും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ തൊഴില്‍ മേഖലകളും ഇപ്പോള്‍ ഡിജിറ്റല്‍ ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും ഡിജിറ്റല്‍ സമ്പദ്‌ വ്യവസ്ഥയിലെ പ്രത്യേകമായ സാങ്കേതികവിദ്യാ കഴിവുകള്‍ക്കും മറ്റുമുള്ള ആവശ്യം വര്‍ധിച്ചു വരികയാണെന്നും പുതിയ ലോകത്തിലെ തൊഴില്‍ ആവശ്യങ്ങള്‍ക്കായുള്ള അഞ്ചു ദശലക്ഷം യുവാക്കളെ ഈ പദ്ധതിയിലൂടെ ഇന്ത്യയിലെമ്പാടുമായി പരിശീലിപ്പിക്കാനാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ക്ക്‌ ഡിജിറ്റല്‍ സമ്പദ്‌ വ്യവസ്ഥയില്‍ പുതിയ കഴിവുകള്‍ നേടിയെടുക്കാനും അവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുന്ന ലളിതവും സമഗ്രവുമായ സ്‌മാര്‍ട്ട്‌ ഫോണ്‍ അധിഷ്‌ഠിത സേവനമായ ഫ്യൂച്ചര്‍ ജോബ്‌സ്‌ ഫൈന്‍ഡര്‍ വികസിപ്പിച്ചെടുക്കാനായി സൈക്കോളജിസ്‌റ്റുകള്‍, കരിയര്‍ ഉപദേശകര്‍, പരിശീലകര്‍ തുടങ്ങിയവരുമായി

Advertisment