follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

രാജ്യത്തും വിദേശത്തും ടൂർ പോകാനാഗ്രഹിക്കുന്നവർക്കായി എസ് ബി ഐ അതിമനോഹരമായ ഒരു സേവിങ്‌സ് അക്കൗണ്ട് ഒരുക്കിയിരിക്കുന്നു

പ്രകാശ് നായര്‍ മേലില » Posted : 08/05/2017

കുടുംബമായി അവധിക്കാലം ആഘോഷിക്കാൻ ടൂർ പോകാനാഗ്ര ഹിക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ വലിയ സാമ്പത്തിക ബാധ്യതമൂലം പലർക്കും ഇതിനു കഴിയാറില്ല എന്നതാണ് വാസ്തവം. എങ്കിൽ ഇതാ ഒരു നല്ല സ്കീമുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നു ഒരു ഹോളിഡേ സേവിങ്സ് അക്കൗണ്ടുമായി.

വളരെ ആകർഷകവും അനായാസവുമാണ് ഈ അക്കൗണ്ട്.പ്രത്യേകിച്ചും ഒന്നിച്ചു പൈസ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്. ഇതൊരു റിക്കറിംഗ് ഡെപ്പോസിറ് പോലെയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തവും.



പ്രഖ്യാത ടൂർ , ഫിനാൻഷ്യൽ കന്പനിയായ Thomas Cook മായി ചേർന്നാണ് SBI ഇത് തയ്യാറാക്കിയിരിക്കുന്നത്. നമ്മൾ ചെയ്യേണ്ടത് ഇതാണ്..

ആദ്യമായി നെറ്റ് വഴി Thomas Cook ന്റെ വെബ്‌സൈറ്റിൽ പോയി നമുക്ക് താല്പര്യമുള്ള, പോകാനാഗ്രഹിക്കുന്ന ഒരു ടൂർ പാക്കേജ് സെലക്ട് ചെയ്യണം. ആ പാക്കേജിന്റെ തുക 13 തുല്യ മാസതവണകളായി അവിടെ വേർതിരിച്ചിട്ടുണ്ട്. അത് സെലക്ട് ചെയ്യുക. ഓരോ മാസവും നമ്മൾ അടക്കേണ്ട തുകയാണത്.



അതിൽ 12 തവണകൾ മാസംതോറുമായി നമ്മളടക്കണം. 13 മത്തെ തവണ നമ്മൾ അതുവരെ അടച്ച തുകയുടെ പലിശയും Thomas Cook നമുക്ക് തരുന്ന ഡിസ്‌കൗണ്ടും ചേർത്തു ബാങ്ക് അടച്ചുകൊള്ളും. ഏറ്റവും കുറഞ്ഞ EMI 700 രൂപയാണ്. പാക്കേജ് അനുസരിച്ചാണ് EMI നിച്ഛയിക്കുക.

പാക്കേജ് സെലക്ട് ആയിക്കഴിയുന്പോൾ നിങ്ങൾ SBI യുടെ വെബ്‌സൈ റ്റിൽ റീഡയറക്ട് ആകുന്നു.അവിടെ നമ്മുടെ ആവശ്യപ്പെടുന്ന വിവരണ ങ്ങൾ നൽകി SBI Holiday Savings Account ഓപ്പൺ ചെയ്യാവുന്നതാണ്. ..



ഇതിനുശേഷം അടുത്തുള്ള എസ്.ബി.ഐ ശാഖയിൽപ്പോയി പാസ്സ്‌ബുക്ക്‌ കൈപ്പറ്റുകയും മറ്റു മാർഗ്ഗനിർദ്ദേശങ്ങൾ തേടുകയുമാവാം. തുടർച്ചയായി 12 മാസത്തെ തവണകൾ അടച്ചശേഷം 13 മത്തേതു ബാങ്ക് അടച്ചുകഴിയുന്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സന്തോഷത്തോടെ കുടുംബമായി പോയി അവധിക്കാലമാഘോഷിച്ചു മടങ്ങാം.



ഒരു കാര്യം കൂടി, ഇതൊരു ഇ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആണ്. അതുകൊണ്ടു കൃത്യസമയത്തു തവണ അടിക്കാതെ വന്നാൽ പെനാൽറ്റി ഉണ്ടാകും. എന്തെങ്കിലും കാരണവശാൽ ടൂർ ക്യാൻസൽ ചെയ്യുകയാ ണെങ്കിൽ അടച്ച പണം പലിശസഹിതം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. തവണ അടക്കാതെ മുടങ്ങിയാലും പണം ഇതേപോലെ തിരികെ ലഭിക്കുന്നതാണ്...

കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.







:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+