follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

കാര്‍ബണ്‍ എ41 ‘ പവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 09/08/2017

ഇന്ത്യന്‍ വിപണിയില്‍ കാര്‍ബണിന്റെ പുതിയ പവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ‘കാര്‍ബണ്‍ എ41’ അവതരിപ്പിച്ചു. കാര്‍ബണ്‍ ഓറ നോട്ട് പ്ലേ പുറത്തിറക്കിയതിന് പിന്നാലെയാണ് കാര്‍ബണ്‍ എ41 പവര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4,099 രൂപയാണ് കാര്‍ബണ്‍ എ41ന്റെ വില.



മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന കാര്‍ബണ്‍ എ41 ന് 2 മെഗാ പിക്‌സെല്‍ റിയര്‍ ക്യാമറയും മുന്‍പില്‍ വീഡിയോ ചാറ്റിംങ് സംവിധാനമുള്ള വിജിഎ ക്യാമറയുമാണ് ഉള്ളത്. ബ്ലാക്ക് ഷാംപെയ്ന്‍, ബ്ലാക്ക് റെഡ്, ബ്ലാക്ക് വൈറ്റ് ഷാംപെയ്ന്‍ എന്നിവയാണ് നിറങ്ങള്‍.

ആന്‍ഡ്രോയ്ഡ് 7.0 നുഗട്ട് ആണ് കാര്‍ബണ്‍ എ41 പവറിലുള്ളത്. ഡ്യുവല്‍ സിം, 4 ഇഞ്ച് (480×800 പിക്‌സെല്‍സ്) WVGA ഡിസ്‌പ്ലേ, 1 ജിപി റാമോടുകൂടിയ 1.3GHz കോഡ് കോര്‍ പ്രോസസ്സര്‍, 8 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചു 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം) എന്നിങ്ങനെയാണ് സവിശേഷതകള്‍. 2300mAh ബാറ്ററിയാണ് ഫോണിനുള്ളത്. വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത്, 4 ജി വോള്‍ട്ടി (VoLTE), മൈക്രോ യൂഎസ്ബി പോര്‍ട്ട് തുടങ്ങിയവയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍. ഫോണിന്റെ ഭാരം 130 ഗ്രാമാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+