follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

വിക്രം സോളാര്‍ ചൈനയിലേയ്ക്ക്

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 21/08/2017

കൊച്ചി: പ്രമുഖ സൗരോര്‍ജ്ജ പാനല്‍ നിര്‍മ്മാതാക്കളായ വിക്രം സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ പുതിയ ഓഫീസ് ആരംഭിയ്ക്കുന്നു.

ഈ മേഖലയിലെ സങ്കേതിക വിദ്യയുടെ മികവ് ഉപയോഗപ്പെടുത്തുന്നതിനും കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കുന്നതിനുമായാണ് ഈ തീരുമാനം. കൊച്ചി അന്താരഷ്ട്ര വിമാനത്താവളത്തിലെ സൗരോര്‍ജ്ജ പദ്ധതിയുമായി സഹകരിച്ച് വിക്രം സോളാര്‍ 100kW ശേഷിയുള്ള റൂഫ് ടോപ്പ് സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ കോര്‍പ്പറേറ്റ് ഹെഡ് ഓഫിസിനു പുറമെ ഇന്ത്യയിലുടനീളം ബ്രാഞ്ച് ഓഫീസുകളും ജെര്‍മനി, യു.എസ്.എ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്‍റര്‍നാഷണല്‍ ഓഫീസുകളും കമ്പനിയ്ക്കുണ്ട്.

കമ്പനിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ചൈനയില്‍ പുതിയ ഓഫീസ് ആരംഭിയ്ക്കുന്നത്. ഷാങ്ഹായിലെ പുതിയ ഓഫീസ് ചൈനയിലും ഏഷ്യ പസഫിക് മേഖലയിലും കമ്പനിയുടെ സാന്നിദ്ധ്യമറിയിക്കും.

ڇഞങ്ങളുടെ ബിസിനസ്സിന്‍റെ വളര്‍ച്ചയെ ലക്ഷ്യമിട്ടാണ് ചൈനയുലേയ്ക്കുള്ള ഈ ചുവടുവയ്പ്പ്ڈ എന്ന് വിക്രം സോളാര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ്ങ് ഡയറക്ടറുമായ ഗ്യനേഷ് ചൗദരി പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+