follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

പേ നിയര്‍ സൊല്യൂഷന്‍സിന് മികച്ച നേട്ടം

ബിസിനസ് ഡസ്ക് » Posted : 23/08/2017

ഹൈദരാബാദ്: ഡിജിറ്റല്‍ പേയ്മെന്‍റ് മേഖലയിലെ മുഖ്യ ദാദാക്കളായ പേ നിയര്‍ സൊല്യൂഷന്‍സിന് മികച്ച നേട്ടം. സിംഗപ്പൂരില്‍ നടന്ന എട്ടാമത് സി.എം.ഒ ഏഷ്യ അവാര്‍ഡില്‍ മികച്ച സാമ്പത്തിക സേവന മൊബൈല്‍ ടെക്നോളജിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.

ഏഷ്യയിലെ 41 രാജ്യങ്ങളിലെ പ്രമുഖ വ്യവസായകരെ ഒരെ കുടക്കീഴില്‍ കൊണ്ടുവരുന്ന വേദി കൂടിയാണ് സി.എം.ഒ ഏഷ്യ അവാര്‍ഡ്സ്. മികച്ച മാര്‍ക്കറ്റിങ്ങ് പ്രൊഫഷണല്‍, ഏജന്‍സികള്‍, കണ്‍സള്‍ട്ടന്‍റ്സ് എന്നിവരെ കണ്ടെത്തി അംഗീകാരം നല്‍കുന്ന പരുപാടിയാണ് സി.എം.ഒ ഏഷ്യ അവാര്‍ഡ്.

ഈ വിഭാഗത്തില്‍ അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഡിജിറ്റല്‍ പേയ്മെന്‍റ് മേഖലയിലും സാങ്കേതിക മേഖലയിലും പുത്തന്‍ സംഭാവനകള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകോണ്ടിരിയ്ക്കുംڈ എന്ന് പേ നിയര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പ്രീതി ഷാ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+