follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

അമിറ്റി യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ മെഡ്വാഴ്സിറ്റിയുമായി സഹകരിയ്ക്കുന്നു

ബിസിനസ് ഡസ്ക് » Posted : 23/08/2017

ന്യൂഡല്‍ഹി: അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്‍റെ സംരഭമായ മെഡ്വാഴ്സിറ്റിയുമായി സഹകരിച്ച് അമിറ്റി യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഇന്‍ ഹോസ്പിറ്റല്‍ ആന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് കോഴ്സ് ആരംഭിയ്ക്കുന്നു.

രണ്ട് വര്‍ഷത്തെ ഈ കോഴ്സ് ഹെല്‍ത്ത്കെയര്‍ സ്ഥാപനങ്ങളില്‍ ആരോഗ്യപരമായ ഉത്തരവദിത്യങ്ങള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കും. ഈ കോഴ്സിലൂടെ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്, അഡ്മിനിസ്ട്രേഷന്‍, ബിസിനസ്സ്, വിപണനം എന്നീ മേഖലകളില്‍ ശക്ത്മായ അടിത്തറ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ڇവ്യവസായിക പരിജ്ഞാനവും ദീര്‍ഘവീക്ഷണവും സമന്വയിപ്പിച്ച് പുത്തന്‍ കോഴ്സുകള്‍ ആരഭിക്കുന്നതിനാണ് അമിറ്റി പ്രാധാന്യം നല്‍കുന്നത്. പുതിയ കോഴ്സ് ആരോഗ്യമേഖലയ്ക്ക് വലിയൊരു മുതല്‍ കൂട്ടായിരിയ്ക്കുംڈ എന്ന് അമിറ്റി യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ വൈസ് ചെയര്‍മാന്‍ അജിത്ത് ചൗഹാന്‍ പറഞ്ഞു.

ڇആരോഗ്യ മേഖലയിലുള്ളവര്‍ക്ക് നിലാവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് മെഡ്വാഴ്സിറ്റിയുടെ ലക്ഷ്യം. മെഡ്വാഴ്സിറ്റിയുമായി സഹകരിച്ചിട്ടുള്ള അമിറ്റിയുടെ എം.ബി.എ പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്ക് മികച്ച അനുഭവജ്ഞാനം സൃഷ്ട്ടിക്കുംڈ എന്ന് മെഡ്വാഴ്സിറ്റി സി.ഇ.ഒ ജെറാള്‍ഡ് ജയ്ദീപ് പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+