follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

അഴിമതിക്കേസിൽ സാംസങ്ങിന്റെ വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിന് അഞ്ചു വർഷം തടവുശിക്ഷ

ഇന്‍റര്‍നാഷണല്‍ ഡസ്ക് » Posted : 25/08/2017

സോൾ: അഴിമതിക്കേസിൽ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയർമാൻ ലീ ജയ്–യോങ്ങിന് അഞ്ചു വർഷം തടവുശിക്ഷ. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയിലാണ് ശിക്ഷ.



ആറു മാസത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് തടവു വിധിച്ചിരിക്കുന്നത്. പാർക് ഗ്യൂൻ ഹൈയും സുഹൃത്തും രൂപം നൽകിയ ഫൗണ്ടേഷനുകൾക്ക് വൻ തുക സംഭാവന നൽകിയെന്നാണ് ഇവർക്കെതിരായ കേസ്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാംസങാണ്; ഏകദേശം 114 കോടി രൂപ.

എന്നാല്‍ കോടതി ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്ന് ലീയുടെ അഭിഭാഷകർ അറിയിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്നും അവര്‍ അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+