follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

റെയ്‌ഡ്‌ ദി ഹിമാലയന്‍ റാലിയുമായി ടീം മാരുതി സുസുകി മോട്ടോര്‍സ്‌പോട്ട്‌

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 28/09/2017

കൊച്ചി: സാഹസികയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ടീം മാരുതി സുസുകി മോട്ടോര്‍സ്‌പോട്ട്‌ പത്തൊന്‍പതാമത്‌ എഡിഷന്‍ "റെയ്‌ഡ്‌ ദി ഹിമാലയ" റാലി സംഘടിപ്പിക്കുന്നു.



റാലിയുടെ ഭാഗമായി കാസ, സര്‍ച്ചു, കാര്‍ഗില്‍, ലേ, പെന്‍സി ലാ തുടങ്ങിയ നിരവധി സ്ഥലങ്ങളിലൂടെ ഏകദേശം 2000 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിക്കും. ഒക്ടോബര്‍ 7ന്‌ മണാലിയില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്ന റാലിയ്‌ക്ക്‌ ഒക്ടോബര്‍ 14ന്‌ ലേയില്‍ അവസാനമാകും.



മികച്ച റൈഡര്‍മാരായ സുരേഷ്‌ റാണ, സന്ദീപ്‌ ശര്‍മ്മ, സാമ്രാട്ട്‌ യാദവ്‌ എന്നിവര്‍ ഉള്‍പ്പെടുന്ന മാരുതി സുസുകി മോട്ടോര്‍സ്‌പോട്ട്‌ ടീം ജിപ്‌സി, വിറ്റാര ബ്രെസ്സ, എസ്‌ ക്രോസ്‌, ഇഗ്നിസ്‌, ഗ്രാന്റ്‌ വിറ്റാര എന്നീ വാഹനങ്ങളിലാണ്‌ യാത്ര നടത്തുക.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+