follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതിസമ്പന്നരുടെ പട്ടികയിലേക്ക് രണ്ടു മലയാളി കമ്പനികള്‍ കൂടി. യൂസഫലിയ്ക്കും ശോഭ മേനോനുമൊപ്പം സ്കൈലൈനും അസറ്റ് ഹോംസും !

ന്യൂസ് ബ്യൂറോ, കോട്ടയം » Posted : 07/10/2017

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് രംഗത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടു മലയാളി കമ്പനികള്‍ ആദ്യ പത്തില്‍ ഇടംനേടി. സ്കൈലൈന്‍ ബില്‍ഡേഴ്സും അസറ്റ് ഹോംസുമാണ് പട്ടികയില്‍ ഇടം നേടിയ കേരളം ആസ്ഥാനമായ കമ്പനികള്‍.



സ്കൈലൈന്‍ ഉടമ കെ വി അബ്ദുള്‍ അസീസും അസറ്റ് ഉടമ സുനില്‍ കുമാറുമാണ് കമ്പനി ഉടമകള്‍ എന്ന നിലയില്‍ പട്ടികയില്‍ ഇടം നേടിയ സമ്പന്നര്‍. അസീസിന്റെ ആസ്തി 650 കൊടിയും സുനില്‍ കുമാറിന്റെ ആസ്തി 380 കോടിയുമാണ്.

ആസ്ഥാനം കേരളത്തിലല്ലെങ്കിലും പട്ടികയില്‍ ഇടംനേടിയ രണ്ടു മലയാളികള്‍ കൂടിയുണ്ട്. ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പ്രോപ്പര്‍ട്ടി എന്ന ലുലു ഗ്രൂപ്പ് കമ്പനിയുടെ ഉടമയെന്ന നിലയില്‍ എം എ യൂസഫലിയും ശോഭാ ഡെവലപ്പേഴ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോനുമാണ് പട്ടികയിലെ പ്രബലരായ മറ്റ്‌ മലയാളികള്‍.



അബ്ദുള്‍ അസീസും സുനില്‍ കുമാറും പട്ടികയില്‍ ഇടം നേടുന്നത് ആദ്യമായാണ്‌. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള യൂസഫലിയുടെ റിയല്‍ എസ്റ്റേറ്റ് സംരംഭത്തിന്റെ ആസ്തി 12180 കോടി രൂപയാണ്. പി എന്‍ സി മേനോന്‍റെ ആസ്തി 3815 കോടിയാണ്. എന്നാല്‍ പട്ടികയില്‍ ഒന്നാമനായ ഡി എല്‍ എഫ് ഗ്രൂപ്പ് ചെയര്‍മാന്‍ കെ പി സിംഗിന്‍റെ ആസ്തി 23460 കോടിയാണ്.

റിയല്‍ എസ്റ്റേറ്റ് രംഗം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുമ്പോഴും ആ മാന്ദ്യത്തിന്റെ പിടിയിലകപ്പെടാതെ പിടിച്ചു നില്‍ക്കുന്ന ചുരുക്കം കമ്പനികളില്‍ ഉള്‍പ്പെട്ടതാണ് സ്കൈലൈനും അസറ്റ് ഹോംസും. മറ്റ്‌ പലരും വിദേശത്ത് ആഡംബര ജീവിതം നയിച്ചും പരസ്യം നല്‍കിയും രംഗത്തുണ്ടെങ്കിലും ഇവരുടെ പദ്ധതികള്‍ പരാജയങ്ങളാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+