അവകാശികളില്ല;  രാജ്യത്തെ വിവിധ ബാങ്കുകളില്‍  കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ

പൊതുമേഖലാ ബാങ്കുകളില്‍ 36,185 കോടി രൂപയും സ്വകാര്യ മേഖല ബാങ്കുകളില്‍ 6,087 കോടി രൂപയുമാണുള്ളത്.

New Update
5454555

ഡല്‍ഹി: അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപയെന്ന് ആര്‍.ബി.ഐ. റിപ്പോര്‍ട്ട്.   ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 42,270 കോടി രൂപയാണ് ആര്‍ക്കും വേണ്ടാതെകിടക്കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ 36,185 കോടി രൂപയും സ്വകാര്യ മേഖല ബാങ്കുകളില്‍ 6,087 കോടി രൂപയുമാണുള്ളത്.

Advertisment

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ 28 ശതമാനം വര്‍ധനയാണുണ്ടായത്. അവകാശികളില്ലാത്ത നിക്ഷേപം 10 വര്‍ഷമോ, അതില്‍  കൂടുതല്‍ കാലമോ ബാങ്കുകളില്‍ കിടക്കുകയാണെങ്കില്‍ അത് റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലേക്ക് നിര്‍ബന്ധമായും കൈമാറണം. 

കാലാവധി പൂര്‍ത്തിയാക്കുന്ന തീയതി മുതല്‍ 10 വര്‍ഷമോ അതില്‍ കൂടുതല്‍ വര്‍ഷമോ ഉപഭോക്താവിന്റെ സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളില്‍ അവശേഷിക്കുന്ന ബാലന്‍സുകളാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളെന്ന് പറയുന്നത്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും ഇടപാടുകള്‍ എവിടെയെന്ന് കണ്ടെത്താനും ആ വ്യക്തി മരണപ്പെട്ടാല്‍ നിയമപരമായ അവകാശികളെ കണ്ടെത്താനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്‍.ബി.ഐയുടെ പുതിയ ക്യാമ്പയിനായ '100 ഡേയ്സ് 100 പേയ്സ്' പ്രകാരം, 31 പ്രധാന ബാങ്കുകള്‍ ചേര്‍ന്ന് 1,432.68 രൂപ കോടി തിരികെ നല്‍കിയിട്ടുണ്ട്.

Advertisment