ഇന്ത്യയിലുടനീളം ഇസുസു ഐ - കെയര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update
33

കൊച്ചി : ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനുള്ള ഇസുസുവിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി ഇസുസു മോട്ടോഴ്സ് ഇന്ത്യ അതിന്റെ ഇസുസു ഐ - കെയര്‍ വാര്‍ഷിക വിന്റര്‍ ക്യാമ്പ് പ്രഖ്യാപിച്ചു. രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ആനുകൂല്യങ്ങളും പ്രതിരോധ, പരിപാലന മെയിന്റനന്‍സ് പരിശോധനകളും വാഗ്ദാനം ചെയ്യുന്നതാണ് സര്‍വീസ് ക്യാമ്പ്. ഇസുസു ഡി - മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായാണ് വിന്റര്‍  ക്യാമ്പ്. ഇസുസു സര്‍വ്വീസില്‍ 'കരുതല്‍ നിലയ്ക്കുന്നില്ല' എന്ന നിലപാടിനെ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന ക്യാമ്പ് ഇസുസു ഉപഭോക്താക്കള്‍ക്ക് വിന്റര്‍ സീസണില്‍ സജീവ സേവനവും ഉടമസ്ഥാവകാശ അനുഭവവും നല്‍കാനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.

ഇസുസു കെയറിന്റെ സംരംഭമായ വിന്റര്‍ ക്യാമ്പ് എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകളിലും 2023 ഡിസംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) സംഘടിപ്പിക്കും. ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.

ക്യാമ്പ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും :

Advertisment
  • സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന
  • സൗജന്യ ടോപ്പ് വാഷ്
  • പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്
  • പാര്‍ട്സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്
  •  ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ചു ശതമാനം കിഴിവ്


ബാരാമുള്ള, ജമ്മു, അഹമ്മദാബാദ്, ബെംഗളൂരു, ബീമാവരം, ഭുജ്, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ദിമാപൂര്‍, ഗാന്ധിധാം, ഗോരഖ്പൂര്‍, ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, ജലന്ധര്‍, ജോധ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കര്‍ണൂല്‍, ലഖ്നൗ, മധുര, മംഗലാപുരം, മെഹ്സാന, മൊഹാലി, മുംബൈ, നാഗ്പൂര്‍, നെല്ലൂര്‍, പൂനെ, റായ്പൂര്‍, രാജമുണ്ട്രി, രാജ്‌കോട്ട്, സിലിഗുരി, സൂറത്ത്, തിരുപ്പതി, തിരുവനന്തപുരം, വഡോദര, വിജയവാഡ, വിശാഖപട്ടണം, നാസിക്, കോലാപ്പൂര്‍, ട്രിച്ചി, ഭുവനേശ്വര്‍, ദുര്‍ഗാപ്പൂര്‍, നവി മുംബൈ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന  ഇസുസുവിന്റെ എല്ലാ അംഗീകൃത സര്‍വീസ് ഔട്ട്‌ലെറ്റുകളിലും ഐ കെയര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിക്കും.

സര്‍വീസ് ബുക്കിംഗിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഇസുസു ഡീലര്‍ ഔട്ട്‌ലെറ്റിലേക്ക് വിളിക്കുകയോ അല്ലെങ്കില്‍ https://isuzu.in/connecttoservice സൈറ്റ് സന്ദര്‍ശിക്കുകയോ വേണം.കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് 1800 4199 188 (ടോള്‍ ഫ്രീ) എന്ന നമ്പറില്‍ ബന്ധപ്പെടാം.

Advertisment