പ്രഥമ ഓഹരി വിൽപ്പനയ്ക്കാരുങ്ങി നോവ അഗ്രിടെക്ക്

New Update
nova agritech

കൊച്ചി: മുന്‍നിര കാര്‍ഷികോല്‍പ്പന്ന നിര്‍മ്മാതാക്കളായ നോവ അഗ്രിടെക്ക് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം 22ന് ആരംഭിക്കും. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 39-41  രൂപയാണ്. ജനുവരി 24 ആണ് ക്ലോസിങ് തീയതി.

Advertisment

ഏറ്റവും കുറഞ്ഞ ബിഡ് ലോട്ട് 365 ഇക്വിറ്റി ഓഹരികളാണ്. 11,200 ലക്ഷം രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും, ഓഹരിയുടമയായ നുടലപതി വെങ്കടസുബ്ബറാവുവിന്റെ കൈവശമുള്ള 77,58,620 ഓഹരികളുമാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്.

ഐപിഒയിലൂടെ സമാഹരിക്കുന്ന ഫണ്ട് മൂലധന ആവശ്യങ്ങള്‍ക്കും പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

Advertisment