ഗോദ്‌റെജ് പുതിയ കാര്‍ ഫ്രഷ്‌നര്‍ എയര്‍ ഒ പുറത്തിറക്കി

New Update
63

കൊച്ചി: ഹോം ആന്‍ഡ് കാര്‍ ഫ്രാഗ്നന്‍സ് രംഗത്തെ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായ ഗോദ്‌റെജ് എയര്‍, ഏറ്റവും പുതിയ കാര്‍ ഫ്രഷ്‌നര്‍ പുറത്തിക്കി. എയര്‍ ഒ എന്ന പേരിലുള്ള പുതിയ ഉത്പന്നം, നൂതനമായ ഗോദ്‌റെജ് എയര്‍ ഒ-ജെല്‍ അടിസ്ഥാനമാക്കിയുള്ള ഹാങിങ് എയര്‍ ഫ്രഷ്‌നറാണ്. കാര്‍ ഉടമകള്‍ക്ക് യാത്രയ്ക്കിടയില്‍ പുതുമയും നവോന്‍മേഷവും നല്‍കുന്ന അതുല്യമായ ഉല്‍പ്പന്ന രൂപകല്‍പനയോടെയാണ് എയര്‍ ഒ വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഹാങിങ് കാര്‍ എയര്‍ ഫ്രഷ്‌നര്‍ കൂടിയാണിത്. 99 രൂപയാണ് വില.

Advertisment

ഇന്ത്യയില്‍ കാര്‍ ഉടമകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണ്. ഇതോടൊപ്പം രാജ്യത്തെ മുന്‍നിര എയര്‍ ഫ്രഷ്‌നര്‍ ബ്രാന്‍ഡായ ഗോദ്‌റെജ് എയര്‍, കാര്‍ ഫ്രാഗ്നന്‍സ് വിഭാഗത്തിലെ അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. 70%  കാറുടമകളും ഇപ്പോഴും കാര്‍ ഫ്രഷ്‌നറുകളൊന്നും ഉപയോഗിക്കാത്തതിനാല്‍ ഈ വിഭാഗത്തില്‍ വലിയ വളര്‍ച്ചയ്ക്കും സാധ്യതയുണ്ട്. താങ്ങാനാവുന്നതും എന്നാല്‍ മികച്ച നിലവാരമുള്ളതുമായ കാര്‍ ഫ്രാഗ്നന്‍സ് ഓപ്ഷന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ഗോദ്‌റെജ് പുതിയ ഉത്പന്നം പുറത്തിറക്കിയത്. മസ്‌ക് ആഫ്റ്റര്‍ സ്‌മോക്ക്, റോസ് ബ്ലോസം, കൂള്‍ അക്വാ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഗോദ്‌റെജ് എയര്‍ ഒ വരുന്നത്.

ഉപഭോക്തൃ അനുഭവങ്ങള്‍ പുനര്‍നിര്‍വചിക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഗോദ്‌റെജ് എയര്‍ ഒ എന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) വിഭാഗത്തിലെ എയര്‍ കെയര്‍ ആന്‍ഡ് ഹൈജീന്‍ ലീഡ് ശിവം സിംഗല്‍ പറഞ്ഞു. കാര്‍ ഉടമസ്ഥതയുടെ ലാന്‍ഡ്‌സ്‌കേപ്പ് വികസിക്കുമ്പോള്‍, താങ്ങാനാവുന്നതും എന്നാല്‍ പ്രത്യേകവുമായ ഒരു കാര്‍ എയര്‍ ഫ്രഷ്‌നറിന്റെ് ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നു. അത്തരത്തിലുള്ള ഒരു നൂതനമാണ് ഗോദ്‌റെജ് എയര്‍ ഒ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ കാര്‍ എയര്‍ ഫ്രഷ്‌നറുകള്‍ കൂടുതലും ഹാങിങ് രൂപത്തിലാണ്, ഇന്ത്യയിലും ഈ ട്രെന്‍ഡ് എത്തിയെന്ന് തോന്നുന്നതായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) കാറ്റഗറി ഡയറക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ ഗ്ലോബല്‍ ഹെഡ് കരണ്‍ ബവാരി പറഞ്ഞു.

Advertisment