ബ്ലാസോ എക്സ് എം-ഡ്യൂറാ ടിപ്പറും ബിഎസ്5 ശ്രേണി നിര്‍മാണ ഉപകരണങ്ങളും പുറത്തിറക്കി മഹീന്ദ്ര

New Update
66

കോഴിക്കോട്: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷനും (എംടിബിഡി), കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്‍റ് ഡിവിഷനും (എംസിഇ) എക്സ്കോണ്‍ 2023ല്‍ കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്ന നിര അവതരിപ്പിച്ചു. ഏറ്റവും അത്യാധുനിക ടിപ്പറായ ബ്ലാസോ എക്സ് എം-ഡ്യൂറായും, ബിഎസ്5 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ശ്രേണിയിലുള്ള നിര്‍മാണ ഉപകരണങ്ങളുമാണ് കമ്പനി പുറത്തിറക്കിയത്.

Advertisment

റോഡ്മാസ്റ്റര്‍, എര്‍ത്ത്മാസ്റ്റര്‍ തുടങ്ങിയ മഹീന്ദ്രയുടെ മുഴുവന്‍ ബിഎസ്5 നിര്‍മാണ ഉപകരണങ്ങളും, ബ്ലാസോ എക്സ് എം-ഡ്യൂറാ 35 ടിപ്പര്‍, ബ്ലാസോ എക്സ് 28 ട്രാന്‍സിറ്റ് മിക്സര്‍, 6കെഎല്ലോടുകൂടിയ ഫ്യൂരിയോ 10 ഫ്യുവല്‍ ബൗസര്‍, ലോഡ്കിങ് ഒപ്റ്റിമോ ടിപ്പര്‍  പോലുള്ള വിപുലമായ ട്രക്ക് ശ്രേണിയുമാണ് ബെംഗളൂരു ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ എംടിബി സ്റ്റാളായ ഒഡി67ല്‍ പ്രദര്‍ശിപ്പിച്ചത്.  

പ്രാദേശിക ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കി അത്യാധുനിക ഉല്‍പന്നങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിനുള്ള കമ്പനിയുടെ ശക്തമായ പിന്തുണയുടെ ഉദാഹരണമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് ഹെഡ് ജലജ് ഗുപ്ത പറഞ്ഞു. 

Advertisment