അമേരിക്കന്‍ എക്‌സ്പ്രസ് ശൃംഖലയിലെ ആക്‌സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

New Update
ആക്സിസ് സില്‍വര്‍ ഇടിഎഫും ആക്സിസ് സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു

കൊച്ചി: അമേരിക്കന്‍ എക്‌സ്പ്രസ് ശൃംഖലയുടെ നേട്ടങ്ങള്‍ പ്രാദേശിക, ആഗോള തലങ്ങളില്‍ ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാന്‍ വഴി തുറന്ന് അമേരിക്കന്‍ എക്‌സ്പ്രസ് ശൃംഖലയിലുള്ള ആക്‌സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.

Advertisment

5000 രൂപ വരുന്ന ആക്ടിവേഷന്‍ ആനുകൂല്യങ്ങള്‍, ഓരോ ത്രൈമാസത്തിലും ആഭ്യന്തര ലോഞ്ചുകളില്‍ രണ്ടു വീതം പ്രവേശനം, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സൊമാറ്റോ തുടങ്ങിയവയില്‍ തല്‍ക്ഷണ ഡിസ്‌ക്കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.

പ്രീമിയം വിഭാഗത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ കാണാനാവുന്നതെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ്‌സ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു.

Advertisment